Chiking
Latest News

വര്‍ദ്ധിത വീര്യത്തോടെയാണ് കെ.സുരേന്ദ്രന്‍ ജയിലിന് പുറത്ത് വരുന്നതെന്ന് ശ്രീധരന്‍ പിള്ള

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: വര്‍ദ്ധിത വീര്യത്തോടെയാണ് കെ.സുരേന്ദ്രന്‍ ജയിലിന് പുറത്ത് വരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. സുരേന്ദ്രനെ ജയിലിലിട്ടതില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകും. സര്‍ക്കാര്‍ ചെയ്തത് നിയമലംഘനങ്ങളുടെ ഘോഷയാത്രയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

നിയമത്തിന്റെ ബാലപാഠം അറിയാവുന്ന ആരും സുരേന്ദ്രന്റ കേസില്‍
ബിജെപി നേതൃത്യത്തിന് വീഴ്ച്ചപറ്റിയെന്ന് പറയില്ല. ബിജെപിയില്‍ ഗ്രൂപ്പ് വഴക്കില്ല. അങ്ങനെയുള്ള പ്രചാരണങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല വിഷയം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റിയ സംസ്ഥാന പ്രസിഡന്റിന്റെ നടപടിക്കെതിരെ ബിജെപിയില്‍ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ആര്‍എസ്എസ് കേന്ദ്ര നേതൃത്വം പദ്ധതിയിട്ട സമരം ചര്‍ച്ച ചെയ്യാതെയാണ് ശബരിമലയില്‍ നിന്നും സെക്രട്ടേറിയേറ്റ് നടയിലേക്ക് മാറ്റിയതെന്നും ആത്മാഭിമാനമുള്ള ഒരു ബിജെപി പ്രവര്‍ത്തകനും ഇത് അംഗീകരിക്കില്ലെന്നും നേരത്തെ വി. മുരളീധരന്‍ ആരോപിച്ചിരുന്നു. മാത്രമല്ല, കെ.സിരേന്ദ്രന്റെ അറസ്റ്റിനെതിരെ അഭിഭാഷകന്‍ കൂടിയായ ശ്രീധരന്‍പിള്ള വേണ്ടത്ര ഗൗരവമായി എടുത്തില്ലെന്നും കെ സുരേന്ദ്രനെ ജാമ്യത്തിലിറക്കാന്‍ സംസ്ഥാന പ്രസിഡന്റ് കാര്യമായൊന്നും ചെയ്തില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Top