Chiking
Latest News

ഷാരൂഖിനൊപ്പം നയന്‍താരയും; എ.ആര്‍ റഹ്മാന്റെ ഹോക്കി ലോകകപ്പ് ഗാനം സൂപ്പര്‍ഹിറ്റിലേക്ക്

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ: ഹോക്കി ലോകകപ്പിന്റെ ഔദ്യോഗിക ഗാനത്തിന് വന്‍ വരവേല്‍പ്പ്. എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ ചിട്ടപ്പെടുത്തിയ ഹോക്കി ആന്തം ‘ജയ് ഹിന്ദ് ഇന്ത്യ’യില്‍ ഷാരൂഖും നയന്‍താരയും എത്തുന്നുണ്ട്. യുവ തലമുറയെ സ്‌പോര്‍ട്‌സ് നേതൃത്വം ഏറ്റെടുപ്പിക്കുന്നതിന്റെ ആദ്യ ചുവടു വയ്പ്പിക്കുക എന്നാണു ഉദ്ദേശം. ആധുനികതയിലേക്കു കടക്കുമ്പോഴും പ്രാചീന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച്, മനുഷ്യത്വം ചേര്‍ത്ത് പിടിച്ച്, ആധ്യാത്മിക സമത്വത്തോടെ വാഴുന്ന ദേശമാണ് വീഡിയോയില്‍ വാഴ്ത്തപ്പെടുന്നത്.

എ.ആര്‍. റഹ്മാന്റെ ഈണത്തിനു വരികള്‍ ചിട്ടപ്പെടുത്തിയത് ഗുല്‍സാര്‍ ആണ്. ഷാരൂഖിനും, നയന്‍താരക്കും പുറമെ, ശിവമണി, നീതി മോഹന്‍, ശ്വേതാ മോഹന്‍, സാഷ തിരുപ്പതി, ശ്വേതാ പണ്ഡിറ്റ്, ഹര്‍ഷദീപ് എന്നിവരും ദേശീയ ഹോക്കി ലോക കപ്പ് കളിക്കാരും അണി ചേരുന്നു. രവി വര്‍മാനാണ് ഛായാഗ്രാഹണം. സംവിധാനം, എഡിറ്റിംഗ്, നിര്‍വഹണം എന്നിവ ബി.ടോസ് പ്രൊഡക്ഷന്‍സാണ്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top