Chiking
Latest News

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ആരും ബഹിഷ്‌കരിക്കില്ലെന്നാണ് പ്രതീക്ഷ: ഇ പി ജയരാജന്‍

Web Desk
Indian Telegram Android App Indian Telegram IOS App

മട്ടന്നൂര്‍: സംസ്ഥാനത്തിന്റെ വികസനത്തിന്റെ നാഴികകല്ലായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങ് ആരും ബഹിഷ്‌കരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത്തരം തീരുമാനം പുന:പരിശോധിക്കണമെന്നും വ്യവസായ മന്ത്രി ഇപി ജയരാജന്‍.

ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന യുഡിഎഫിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും ക്ഷണിക്കാത്ത സര്‍ക്കാര്‍ നടപടി അല്പത്തരമാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചിരുന്നു. ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിക്കുമെന്നും രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു.

Top