Chiking
Latest News

സമ്മര്‍ദം മൂലമുള്ള ക്ഷണം സ്വീകരിക്കില്ല; കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് കണ്ണന്താനം

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു കൃത്യ സമയത്തു ക്ഷണിക്കാതെ സംസ്ഥാന സർക്കാർ അപമാനിച്ചുവെന്ന് കേന്ദ്ര മന്ത്രി അൽഫോൻ‌സ് കണ്ണന്താനം. വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന്റെ ഓഫീസ് പറഞ്ഞതിനെ തുടര്‍ന്നാണ് തന്നെ ക്ഷണിച്ചത്. സമ്മര്‍ദം മൂലമുള്ള ക്ഷണം സ്വീകരിക്കില്ല. ഇക്കാര്യം സുരേഷ് പ്രഭുവിനെ അറിയിച്ചെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

അതേസമയം, ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയെയും വി.എസ്. അച്യുതാനന്ദനെയും ക്ഷണിക്കാത്ത സര്‍ക്കാര്‍ നടപടി അല്പത്തരമാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചിരുന്നു.

എന്നാല്‍‌, ച​ട​ങ്ങ് ആ​രും ബ​ഹി​ഷ്ക​രി​ക്കി​ല്ലെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ത്ത​രം തീ​രു​മാ​നം പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും വ്യ​വ​സാ​യ ​മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍ ആവശ്യപ്പെട്ടു.

Top