Chiking
Latest News

വോട്ടര്‍ പട്ടികയില്‍ പേരില്ല; ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട വോട്ട് ചെയ്യാതെ മടങ്ങി; മുന്‍പ് പേര് ഉണ്ടായിരുന്നുവെന്ന് താരം

Web Desk
Indian Telegram Android App Indian Telegram IOS App

ഹൈദരാബാദ്: തെലങ്കാനയില്‍ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട പട്ടികയില്‍ പേരില്ലാത്ത കാരണം വോട്ട് ചെയ്യാതെ മടങ്ങി. ഓണ്‍ലൈനില്‍ തന്റെ പേരുണ്ടോ എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വോട്ട് ചെയ്യാനിറങ്ങിയതെന്ന് അവര്‍ പറഞ്ഞു. ജ്വാലയുടെ അച്ഛന്റെയും സഹോദരിയുടെയും പേരുകളും പട്ടികയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അവരുടെ അമ്മയ്ക്ക് വോട്ട് ചെയ്യാനായി.

പന്ത്രണ്ട് വര്‍ഷമായി ഇപ്പോള്‍ താമസിക്കുന്ന വസതിയില്‍ തന്നെയാണ് താമസം. എന്തിനാണ് എന്റെയും കുടുംബാംഗങ്ങളുടെയും പേരുകള്‍ നീക്കം ചെയ്തതെന്ന് അറിയില്ല. ഇതേ കുറിച്ച് ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും ജ്വാല ഗുട്ട പറഞ്ഞു.

അതേസമയം ജ്വാലക്ക് പിന്നാലെ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ബന്ധപ്പെട്ട മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയരുന്നുണ്ട്.

Top