Chiking
Latest News

നിയമസഭാ തെരഞ്ഞെടുപ്പ്: രാജസ്ഥാന്‍ കോണ്‍ഗ്രസിന്; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്; ചത്തീസ്ഗഢില്‍ ബിജെപിക്കും തെലങ്കാനയില്‍ ടിആര്‍എസിനും ഭരണത്തുടര്‍ച്ച; മിസോറമില്‍ എംഎന്‍എഫ്; എക്സിറ്റ് പോള്‍ ഫലം പുറത്ത്

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും കടുത്ത പോരാട്ടമെന്നാണു വിലയിരുത്തല്‍. രാജസ്ഥാന്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കും. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും ടൈംസ് നൗ- സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. ചത്തീസ്ഗഢില്‍ ബിജെപിയും തെലങ്കാനയില്‍ ടിആര്‍എസും ഭരണം നിലനിര്‍ത്തുമെന്നും സര്‍വ്വേ ഫലം പറയുന്നു. മിസോറമില്‍ എംഎന്‍എഫ് ഭരണം നേടുമെന്നും എക്സിറ്റ് ഫലം പറയുന്നു.

മധ്യപ്രദേശ് (230)

മധ്യപ്രദേശ്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഇന്ത്യ ടുഡെ– ആക്സിസ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം മധ്യപ്രദേശിൽ കോൺഗ്രസ് 104 മുതൽ 122 സീറ്റുകൾ നേടിയേക്കും. ബിജെപിക്ക് 102നും 120നും ഇടയിൽ സീറ്റുകൾ ലഭിക്കുമെന്നാണു പ്രവചനം. കോണ്‍ഗ്രസ്– 41, ബിജെപി– 40, മറ്റുള്ളവർ– 15 ശതമാനവും വോട്ട് വിഹിതം സ്വന്തമാക്കുമെന്നാണു സർവേകൾ പ്രവചിക്കുന്നത്.

ഇന്ത്യാ ടുഡേ:

കോണ്‍ഗ്രസ് 104-122
ബിജെപി 102-120

ടൈംസ് നൗ:

ബിജെപി 126
കോണ്‍ഗ്രസ് 89
മറ്റുള്ളവര്‍ 15

ന്യൂസ് എക്‌സ്

ബിജെപി 106
കോണ്‍ഗ്രസ് 112
മറ്റുള്ളവര്‍ 12

ചത്തീസ്ഗഢ് (90)

ഛത്തീസ്ഗഡിൽ ബിജെപി ഭരണം നിലനിർത്തുമെന്നാണ് ടൈംസ് നൗ– സിഎൻ എക്സ് എക്സിറ്റ് പോൾ ഫലങ്ങൾ‌.

ബിജെപി 46
കോണ്‍ഗ്രസ് 35
ബിഎസ്പി 7
മറ്റുള്ളവര്‍ 2

തെലങ്കാന (119)

തെലങ്കാനയിൽ 119 സീറ്റുകളിൽ 66 ഇടത്ത് ടിആർഎസെന്ന് ടൈംസ് നൗ– സിഎൻ എക്സ് എക്സിറ്റ് പോൾ ഫലം. കോൺഗ്രസ്–ടിഡിപി–സിപിഐ–ടിജെപി സഖ്യം 37. ബിജെപി ഏഴ്, മറ്റുള്ളവർ ഒൻപത് സീറ്റ് നേടും.

ടിആര്‍എസ് 66
കോണ്‍ഗ്രസ് 37
ബിജെപി 7
മറ്റുള്ളവര്‍ 9

രാജസ്ഥാന്‍ (200)

രാജസ്ഥാനിലും ഇഞ്ചോടിഞ്ച് സീറ്റ് നിലയാണ് കോൺഗ്രസിനും ബിജെപിക്കും  ടൈംസ് നൗ– സിഎൻ എക്സ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്.

കോണ്‍ഗ്രസ് 105
ബിജെപി 85
ബിഎസ്പി 2
മറ്റുള്ളവര്‍ 7

മിസോറം (40)

എംഎന്‍എഫ് 16-20
ബിജെപി 14-18
മറ്റുള്ളവര്‍ 3-10

Top