Chiking
Latest News

അൽ അസ്ഹർ കോളേജ് നൽകിയ കോടതി അലക്ഷ്യ കേസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: ആരോഗ്യകുടുംബ ക്ഷേമ സെക്രട്ടറി, മെഡിക്കല്‍ വിദ്യഭ്യാസ ഡയറക്ടര്‍, ഡി.ഫാം പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍, എല്‍.ബി.എസ് സെന്റര്‍ എന്നിവര്‍ക്കെതിരെ കോടതി അലക്ഷ്യ കേസ് ബഹുമാനപ്പെട്ട ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.  തൊടുപുഴ അല്‍-അസ്ഹര്‍ കോളേജ് ഓഫ് ഫാര്‍മസിക്ക് ഈ വര്‍ഷം  ഡി.ഫാം കോഴ്‌സ് തുടങ്ങുന്നതിന് എന്‍.ഒ.സി നല്‍കണമെന്നും ഈ വര്‍ഷം പ്രവേശന നടപടികളില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികളെ അലോട്ട് ചെയ്യണമെന്നുമുള്ള ഹൈക്കോടതിയുടെ 02-11-2018 -ാം തീയതിയിലെ വിധി നടപ്പാക്കത്തതിനെതിരെയാണ് കോടതിയലക്ഷ്യ കേസ് ഫയലില്‍ സ്വീകരിച്ചത്.  വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. കോടതിയലക്ഷ്യ കേസ് വീണ്ടും പരിഗണിക്കുന്നതിന് വേണ്ടി 11-12-2018 ചൊവ്വാഴ്ചത്തേക്ക് മാറ്റി.

Top