Chiking
Latest News

നാമജപവുമായി ഇറങ്ങിയവര്‍ ഇന്ന് എവിടെ; വനിതാ മതിലില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ വിഡ്ഢികളായി മാറും: വെള്ളാപ്പള്ളി

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: ശബരിമല വിഷയത്തില്‍ പന്തളം രാജാവും എന്‍എസ്എസും തന്ത്രിയും ചേര്‍ന്ന് കത്തിച്ച തിരി കരിന്തിരിയായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നാമജപവുമായി ഇറങ്ങിയവര്‍ ഇന്ന് എവിടെ നില്‍ക്കുന്നു എന്ന് പരിശോധിക്കണം. വനിതാമതിലില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ വിഡ്ഢികളായി മാറുമെന്നും വെള്ളാപ്പള്ളി നടേശന്‍ കൊച്ചിയില്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയ്‌ക്കെതിരെയും വെള്ളാപ്പള്ളി നടേശന് രംഗത്തെത്തി. ഭൂരിപക്ഷ ഐക്യത്തിനായി വാദിച്ചത് എസ്.എന്‍.ഡി.പിയാണെങ്കിലും ഭൂരിപക്ഷ സമുദായത്തിന്നുള്ള താക്കോല്‍ കിട്ടിയത് രമേശ് ചെന്നിത്തലയ്ക്കാണ്. ചെന്നിത്തല അധികാരത്തില്‍ വന്നപ്പോള്‍ തന്നെ അറസ്റ്റു ചെയ്തു. ഇത് മുന്നോക്കക്കാരുടെ ചതിയാണെന്നും വെള്ളാപ്പള്ളി നടേശന്‍ കൊച്ചിയില്‍ പറഞ്ഞു

ഇടതുസര്‍ക്കാരിന്റെ വനിതാമതിലിന് പൂര്‍ണപിന്തുണയറിയിച്ച് വെള്ളാപ്പള്ളി നേരത്തെ രംഗത്തുവന്നിരുന്നു. ശബരിമലയും നവോത്ഥാനവും കൂട്ടിക്കുഴയ്ക്കണ്ടെന്നും രാഷ്ട്രീയഭേദമന്യേ എല്ലാവരും വനിതാമതിലില്‍ അണിചേരണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ശബരിമല വിഷയത്തിലെ സമരങ്ങളെ പ്രതിരോധിക്കാന്‍ ജനുവരി ഒന്നിന് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാമതില്‍ തീര്‍ക്കുക.

Top