Chiking
Latest News

ചിക്കിംഗ് മൊറോക്കോയിലെത്തി; ആദ്യ സ്‌റ്റോര്‍ ടാന്‍ജിയറില്‍ തുറന്നു; 2019ല്‍ 11 രാജ്യങ്ങളില്‍ ചിക്കിംഗ് പുതിയ സ്റ്റോറുകള്‍ തുറക്കും; 2020 ആകുമ്പോഴേക്കും ചിക്കിംഗിന്റെ പ്രവര്‍ത്തനം 50 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

മൊറോക്കോ: ലോകത്തെ ആദ്യത്തെ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്റ്റോറന്റ് ബ്രാന്റായ ചിക്കിംഗ് മൊറോക്കോയിലെത്തി. മൊറോക്കോയിലെ ചിക്കിംഗിന്റെ ആദ്യ സ്‌റ്റോര്‍ ടാന്‍ജിയറില്‍ ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. മൊറോക്കോയിലെ മാസ്റ്റര്‍ ഫ്രാഞ്ചൈസി പാര്‍ട്ണര്‍ റാഷിദിന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. 2019ല്‍ മൊറോക്കോയില്‍ ചിക്കിംഗ് ആറ് സ്‌റ്റോറുകള്‍ കൂടി തുറക്കുമെന്ന് എ.കെ.മന്‍സൂര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

മൊറോക്കോയില്‍ ചിക്കിംഗിന്റെ സ്‌റ്റോറുകള്‍ ആരംഭിക്കുന്നത് ഏറെ സന്തോഷകരമാണെന്ന് എ.കെ.മന്‍സൂര്‍ പറഞ്ഞു. നോര്‍ത്ത് ആഫ്രിക്കയിലെ ചരിത്ര പ്രധാന രാജ്യമാണ് മൊറോക്കോ. അറ്റ്‌ലാന്റിക് സമുദ്രം ഒരു തീരത്തുള്ള ഈ രാജ്യം ജിബ്രാള്‍ട്ടര്‍ കടലിടുക്കിനും അപ്പുറം മെഡിറ്ററേനിയന്‍ കടല്‍ വരെ നീണ്ടു കിടക്കുന്നു. അള്‍ജീരിയയും, സ്‌പെയിനും മൗറീഷ്യാനയുമാണ് പ്രധാന അതിര്‍ത്തി രാജ്യങ്ങള്‍. അറബിക്ക്, ബെര്‍ബര്‍ എന്നീ ഭാഷകളുടെ വിവിധ രൂപങ്ങളാണ് പ്രധാന സംസാര ഭാഷ. ശിലായുഗം മുതലേ മനുഷ്യവാസം ആരംഭിച്ചുവെന്ന് കരുതപ്പെടുന്ന രാജ്യത്ത് മൂന്നരക്കോടി ജനങ്ങള്‍ അധിവസിക്കുന്നു. ഇത്രയും ചരിത്രപ്രാധാന്യമുള്ള ഒരു രാജ്യത്തിന്റെ രുചിവൈവിധ്യങ്ങളിലേക്കാണ് പുതിയ രുചിക്കൂട്ടുകളുമായി ചിക്കിംഗ് എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും എ.കെ.മന്‍സൂര്‍ പറഞ്ഞു.

2019ല്‍ 11 രാജ്യങ്ങളിലേക്ക് ചിക്കിംഗ് പുതുതായി കടന്നുചെല്ലും. ഹംഗറി, ജര്‍മ്മനി, ഉക്രൈന്‍, സാംബിയ, പലസ്തീന്‍, ഇറാഖ്, തജിക്കിസ്താന്‍, ഉസ്ബസ്‌കിസ്താന്‍, കിര്‍ഗിസ്താന്‍, ജോര്‍ജിയ, അംഗോള എന്നീ സ്ഥലങ്ങളിലാണ് ചിക്കിംഗിന്റെ പുതിയ സ്റ്റോറുകള്‍ പ്രവര്‍ത്തനം തുടങ്ങുക. ഇതോടൊപ്പം ഇപ്പോള്‍ ചിക്കിംഗിന്റെ സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്ന 9 രാജ്യങ്ങളില്‍ 2019ല്‍ കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിക്കും. നെതര്‍ലാന്റ്‌സ്, ജിബൂട്ടി, സൗദി അറേബ്യ, മാല്‍ഡ്വീവ്‌സ്, ചൈന, മലേഷ്യ, ഇന്‍ഡോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ 9 രാജ്യങ്ങളിലാണ് ചിക്കിംഗ് കൂടുതല്‍ സ്‌റ്റോറുകള്‍ തുറക്കുന്നത്. നിലവില്‍ 22 രാജ്യങ്ങളില്‍ ചിക്കിംഗിന്റെ 150ലേറെ സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2020 ആകുമ്പോഴേക്കും 50 രാജ്യങ്ങളില്‍ ചിക്കിംഗിന്റെ സ്‌റ്റോറുകള്‍ തുറക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ പറഞ്ഞു.

Top