Chiking
Latest News

പൊലീസിന്റെ ഒത്താശയോടെയാണ് മാവോയിസ്റ്റുകളായ യുവതികള്‍ മല കയറിയതെന്ന് കെ.സുരേന്ദ്രന്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: പൊലീസിന്റെ ഒത്താശയോടെയാണ് മാവോയിസ്റ്റുകളായ യുവതികള്‍ മല കയറിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിക്ക് സമനില തെറ്റി. ശബരിമലയില്‍ യുവതികളെ കയറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടെന്നും ഭക്തര്‍ക്ക് മുന്നില്‍ പിണറായി വീണ്ടും തോറ്റെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂര്‍ പൊലീസ് അക്കാദമിയിലെ ശ്രീജിത്തെന്ന പൊലീസുകാരന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമലയില്‍ സ്ത്രീകളെ ആരും ഉപദ്രവിച്ചിട്ടില്ല. ചില മാധ്യമങ്ങളുടെ പ്രചരണം മാത്രമാണ് അതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top