Chiking
Latest News

ഏത് പാര്‍ട്ടി രാമക്ഷേത്രം നിര്‍മിക്കുന്നുവോ അവര്‍ക്കേ വോട്ടു നല്‍കൂ; യുപിയില്‍ രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗം കേള്‍വിക്കാര്‍ മുദ്രാവാക്യം വിളിച്ച് തടസപ്പെടുത്തി

Web Desk
Indian Telegram Android App Indian Telegram IOS App

ലഖ്‌നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗം തടസപ്പെടുത്തി ആളുകള്‍. മുദ്രാവാക്യം വിളിച്ചാണ് കേള്‍വിക്കാര്‍ രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗം തടസ്സപ്പെടുത്തിയത്. തുടര്‍ന്ന് പരിപാടിയുടെ സംഘാടകരെത്തി സദസ്യരോട് ശാന്തരാകാനും രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗം ശ്രദ്ധിക്കാനും ആവശ്യപ്പെട്ടു.

ഞായറാഴ്ച ലഖ്‌നൗവില്‍ നടന്ന യുവകുംഭ ചടങ്ങിലായിരുന്നു സംഭവം. ഏത് പാര്‍ട്ടി രാമക്ഷേത്രം നിര്‍മിക്കുന്നുവോ അവര്‍ക്കേ വോട്ടു നല്‍കൂവെന്ന് ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗത്തിനിടെ വിളിച്ചു പറയുകയായിരുന്നു.

ലഖ്‌നൗവില്‍നിന്നുള്ള ലോക്‌സഭാ എം പിയാണ് രാജ്‌നാഥ് സിങ്.

Top