Chiking
Latest News

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; തിരുവനന്തപുരത്തെ പ്രതിരോധ വക്താവിന് നഷ്ടമായത് 33,000 രൂപ

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രതിരോധ വക്താവ് ധന്യ സനല്‍ ഐഐഎസിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം തട്ടിയെടുത്തു. തിങ്കളാഴ്ച അര്‍ധരാത്രിയാണ് 33,000 രൂപ നഷ്ടമായത്. ഒടിപി പോലുമില്ലാതെയാണ് പണം തട്ടിയെടുത്തത്.

ഗോപ്രോ ക്യാമറ വെബ്‌സൈറ്റില്‍ നിന്ന് 480 ഡോളറിന്റെ ഇടപാടാണ് തട്ടിപ്പുകാര്‍ നടത്തിയത്. പണം പിന്‍വലിച്ചതായി സന്ദേശം എത്തിയത് രാത്രിയിലായതിനാല്‍ ശ്രദ്ധിച്ചില്ല. ഇതിനു ശേഷം യുഎന്‍സിഎച്ച്ആര്‍ സൈറ്റിലേക്ക് 100 രൂപയുടെ ഇടപാടിന് ശ്രമിച്ചെങ്കിലും ഒടിപി ആവശ്യമായ വന്നതിനാല്‍ ഇടപാട് റദ്ദായി. സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ് പണം നഷ്ടമായത്. ഇടപാട് നടന്നതായി ബാങ്ക് സ്ഥിരീകരിച്ചു.

വിദേശ വെബ്‌സൈറ്റുകളില്‍ ഒടിപി ഇല്ലാതെ കാര്‍ഡ് നമ്പര്‍, കോഡ്, എക്‌സ്പയറി ഡേറ്റ് തുടങ്ങിയവ നല്‍കിയാല്‍ ഇടപാട് പൂര്‍ത്തിയാക്കാം. ഇതാണ് തട്ടിപ്പുകാര്‍ ചൂഷണം ചെയ്തതെന്നാണ് സൂചന. പൊലീസില്‍ പരാതി നല്‍കി.

Top