Chiking
Latest News

വിവാഹിതരായാലും ഞങ്ങള്‍ ഇങ്ങനെയാണ്; കപില്‍ ശര്‍മയുടെ വിവാഹ സല്‍ക്കാരചടങ്ങില്‍ ദീപികയെ പൊക്കിയെടുത്ത് നൃത്തമാടി രണ്‍വീര്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ: വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും ആഘോഷങ്ങള്‍ ഒട്ടും കുറക്കാതെ അടിച്ചുപൊളിക്കുകയാണ് ബോളിവുഡിലെ താരജോഡികളായ ദീപിക പദുക്കോണും രണ്‍വീണ്‍ സിംഗും. അവതാരകനും നടനുമായ കപില്‍ ശര്‍മയുടെ വിവാഹസത്കാരത്തിന് ആടി തിമിര്‍ക്കുന്ന നവദമ്പതികളുടെ വീഡിയോയാണ് സമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.

വിവാഹം കഴിഞ്ഞാന്‍ പ്രണയം അവസാനിക്കുമെന്നൊക്കെ പറയുമെങ്കിലും ഇരുവരുടേയും പ്രണയത്തിന് ഒരു കോട്ടം പോലും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് സല്‍ക്കാരത്തിലെ ചില രംഗങ്ങള്‍. തന്റെ ഭാര്യയും കാമുകിയുമായ ദീപികയെ സിനിമാസ്‌റ്റൈലില്‍ പൊക്കിയെടുക്കുകയും ഒരുമിച്ച് നൃത്തം ചെയ്യുകയും ചെയ്യുന്ന വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ദീപികയ്ക്ക് വേണ്ടി രണ്‍വീര്‍ ആലപിക്കുന്ന ഗാനവും വൈറലാണ്.

ഡിസംബര്‍ 12 ന് ജലന്ധറില്‍ വച്ചാണ് കപില്‍ ശര്‍മ തന്റെ പ്രണയിനി ജിന്നിയെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് ഡിസംബര്‍ 14 ന് അമൃത്സറില്‍വച്ച് വിവാഹസല്‍ക്കാരം ഉണ്ടായിരുന്നു. കപില്‍ ശര്‍മ ഷോ എന്ന് പരിപാടിയിലൂടെ പ്രേഷക ശ്രദ്ധ നേടിയ കോമേഡിയനാണ് കപില്‍ ശര്‍മ.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top