Chiking
Latest News

ആന്റിയെന്ന് വിളിച്ചതിന് ക്ഷമ ചോദിച്ച് ജാന്‍വി;സ്മൃതി ഇറാനിയുടെ മറുപടി വൈറല്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ: ബോളിവുഡ് താരം ജാന്‍വി കപൂറുമൊത്തുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇരുവരും തമ്മിലുള്ള ബൂമറിങ്ങ് വീഡിയോയാണ് പഴയ ഹിന്ദി സീരിയല്‍ താരമായിരുന്ന സ്മൃതി ഇറാനി പങ്കുവച്ചത്.

എന്നാല്‍ ഇരുവരും തമ്മിലുള്ള വീഡിയോയെക്കാളും ആളുകള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് രസകരമായ ആ അടിക്കുറിപ്പായിരുന്നു. തുടര്‍ച്ചയായി തന്നെ ആന്റി എന്ന് വിളിച്ചതിന് ജാന്‍വി കപൂര്‍ ക്ഷമ ചോദിക്കുമ്പോള്‍ ആരോ പകര്‍ത്തിയ നിമിഷം എന്ന അടിക്കുറിപ്പോടെയാണ് സ്മൃതി ഇറാനി വീഡിയോ പങ്കുവച്ചിരുന്നത്. ഇതോടൊപ്പം ക്ഷമ ചോദിക്കുന്ന ജാന്‍വിയോട് അതൊന്നും പ്രശ്‌നമില്ല കുട്ടി എന്ന മറുപടി നല്‍കുന്നതും സ്മൃതിയുടെ പോസ്റ്റില്‍ കാണായിരുന്നു. നിരവധി ആളുകളാണ് പോസ്റ്റിന് ലൈക്ക് ചെയ്തിരിക്കുന്നത്.

സ്മൃതി ഇറാനി സാമൂഹ്യമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ മുമ്പും വൈറലായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ദീപിക പദുക്കോണ്‍ രണ്‍ബീര്‍ സിങ് വിവാഹചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിനെ ട്രോളിക്കൊണ്ടുള്ള സ്മൃതിയുടെ പോസ്റ്റ്. ‘ദീപ്‌വീര്‍ വിവാഹത്തിന്റെ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പ് നീളുമ്പോള്‍’ എന്ന അടിക്കുറിപ്പോടെ ഒരസ്ഥികൂടത്തിന്റെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ സ്മൃതി പങ്കുവച്ചത്.

പ്രശസ്ത ബോളിവുഡ് നടി ശ്രീദേവിയുടേയും സംവിധായകനും നിര്‍മാതാവുമായ ബോണി കപൂറിന്റെ മകളാണ് ജാന്‍വി.

Top