Chiking
Latest News

രാജ്യസുരക്ഷ ഉറപ്പ് നല്‍കുന്ന മിസൈല്‍ പരീക്ഷിച്ച് റഷ്യ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

മോസ്‌കോ: രാജ്യസുരക്ഷ ഉറപ്പ് നല്‍കുന്ന മിസൈല്‍ പരീക്ഷിച്ച് റഷ്യ. അവന്‍ഗാര്‍ഡ് എന്നുപേരിട്ടിട്ടുള്ള ഹൈപ്പര്‍സോണിക് മിസൈലാണ് റഷ്യ വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമായിരുന്നുവെന്നും രാജ്യരക്ഷയ്ക്ക് മുതല്‍ക്കൂട്ടാവുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു.

തെക്കന്‍ റഷ്യയിലെ യൂറാല്‍ പര്‍വതനിരകളില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ 6,000 കിലോമീറ്റര്‍ അകലെ കാംചറ്റ്കയില്‍ സ്ഥാപിച്ച ലക്ഷ്യം ഭേദിച്ചു.അവന്‍ഗാര്‍ഡിനെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും റഷ്യയ്ക്ക് നല്‍കുന്ന പുതുവത്സര സമ്മാനമാണിതെന്നും പുടിന്‍ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭൂഖണ്ഡാന്തര മിസൈല്‍ സംവിധാനമാണ് അവന്‍ഗാര്‍ഡ്. 2019ല്‍ സൈന്യത്തിന്റെ ഭാഗമാകും.

ശബ്ദത്തേക്കാള്‍ 20 ഇരട്ടി വേഗത്തില്‍ അവന്‍ഗാര്‍ഡിന് പറക്കാനാകുമെന്നും മറ്റൊരു രാജ്യത്തിനും ഹൈപ്പര്‍സോണിക് മിസൈലുകളില്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top