Chiking
Latest News

രാജമൗലിയുടെ മകന്റെ വിവാഹ നിശ്ചയം: നൃത്തം ചെയ്ത് പ്രഭാസും അനുഷ്‌കയും; ചടങ്ങിന് മാറ്റുകൂട്ടാന്‍ സൂപ്പര്‍താരങ്ങള്‍ ഒത്തുകൂടി; വീഡിയോയും ചിത്രങ്ങളും കാണാം

Web Desk
Indian Telegram Android App Indian Telegram IOS App

ജയ്പൂര്‍: സംവിധായകന്‍ എസ് എസ് രാജമൗലിയുടെ മകന്‍ കാര്‍ത്തികേയന്റെ വിവാഹനിശ്ചയം നടക്കുകയാണ്. പ്രഭാസ്, അനുഷ്‌ക ഷെട്ടി തുടങ്ങി ഒട്ടേറെ പ്രമുഖരാണ് നേരത്തെ തന്നെ കാര്‍ത്തികേയയുടെ വിവാഹനിശ്ചയ ചടങ്ങിനെത്തിയിരിക്കുന്നത്. ജയ്പൂരിലെ ഒരു ഹോട്ടലിലാണ് ചടങ്ങുകള്‍ നടക്കുന്നത്. 30നാണ് വിവാഹ നിശ്ചയം. കര്‍ണ്ണാടിക് ഗായിക പൂജ പ്രസാദ് ആണ് വധു.

ചടങ്ങിനെത്തിയ താരങ്ങളെല്ലാം ആഘോഷത്തിമിര്‍പ്പിലാണ്. രാജമൗലിയൊത്ത് പ്രഭാസും അനുഷ്!ക ഷെട്ടിയും ഉള്‍പ്പെടെയുള്ളവര്‍ നൃത്തം ചെയ്യുന്ന വീഡിയോയും വൈറലാകുകയാണ്.

ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് കാര്‍ത്തികേയന്‍ വിവാഹിതനാകാന്‍ ഒരുങ്ങുന്നത്. നവംബറിലായിരിക്കും വിവാഹം. ബാഹുബലിയുടെ യൂണിറ്റ് ഡയറക്ടറായിരുന്നു കാര്‍ത്തികേയ.

Prabhas,Anushka Shetty,Rana Daggubati

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top