Chiking
Latest News

ഏറ്റവും മനോഹരമായ താരവിവാഹം ഏതാണ്; സോനം കപൂറിനെ വെട്ടിലാക്കി കരണ്‍ ജോഹര്‍; നടിയുടെ മറുപടി ഇങ്ങനെ

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ: ഈ വര്‍ഷം ബോളിവുഡില്‍ വിവാഹക്കാലമായിരുന്നു. സോനം കപൂര്‍, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, രാഖി സാവന്ത്, നേഹ ദൂപിയ തുടങ്ങിയ നിരവധി താരങ്ങളാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്.

കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ പരിപാടിയില്‍ സോനം കപൂര്‍, സഹോദരി റിയ, സഹോദരന്‍ ഹര്‍ഷവര്‍ധന്‍ എന്നിവരാണ് അതിഥികളായെത്തിയത്. വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയില്‍ ആരുടെ വിവാഹമാണ് ഏറ്റവും മനോഹരമായി തോന്നിയതെന്ന് കരണ്‍ സോനത്തോട് ചോദിച്ചു. ആദ്യം ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും പിന്നീട് അനുഷ്‌ക ശര്‍മ്മയുടേതാണെന്ന് പറഞ്ഞു. വിരാടിന്റെയും അനുഷ്‌കയുടെയും ചിത്രങ്ങള്‍ കണ്ട് തന്റെ കണ്ണുനിറഞ്ഞെന്ന് സോനം പറഞ്ഞു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top