Chiking
Latest News

മകള്‍ ഉറങ്ങുകയാണ്, ശബ്ദമുണ്ടാക്കരുത്; ആരാധകരോട് അപേക്ഷിച്ച് ദുല്‍ഖര്‍ സല്‍മാന്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: താരകുടുംബത്തെക്കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ എക്കാലത്തെയും സിനിമാസ്വാദകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. മമ്മൂട്ടിയുടെ ആരാധകര്‍ക്ക് ഇപ്പോള്‍ അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ മാത്രം അറിഞ്ഞാല്‍ പോര. മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും അദ്ദേഹത്തിന്റെ മകള്‍ മറിയം അമീറയുടേയും വിശേഷങ്ങളും അറിയണം. ദുല്‍ഖര്‍ മകളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കാറുമുണ്ട്.

വളരെ കരുതലും സ്‌നേഹവും നല്‍കിയാണ് ഒരു അച്ഛനെന്ന നിലയില്‍ താന്‍ മുന്നോട്ട് പോകുന്നതെന്ന് ദുല്‍ഖര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സ്ഥിരീകരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറിയത്. മമ്മൂട്ടിയേയും ദുല്‍ഖറിനേയും കാണാന്‍ ആരാധകര്‍ വീട്ടില്‍ എത്താറുണ്ട്. മമ്മൂട്ടിയുടെ ജന്മദിനത്തില്‍ വീട്ടിലെത്തിയ ആരാധകര്‍ക്ക് മമ്മൂട്ടി കേക്ക് നല്‍കിയത് വാര്‍ത്തയായിരുന്നു. പിന്നീട് അവരോടൊപ്പം സെല്‍ഫിയും എടുത്താണ് മമ്മൂട്ടി ആരാധകരെ യാത്രയാക്കിയത്. കഴിഞ്ഞ ദിവസം തന്നെ കാണാന്‍ എത്തിയ ആരാധകരോടൊപ്പം ദുല്‍ഖറും സെല്‍ഫി എടുത്തു.

എന്നാല്‍ ഗെയിറ്റിന് പുറത്ത് തടിച്ച് കൂടി ആര്‍ത്തുവിളിച്ച ആരാധകരോട് ദുല്‍ഖറിന് ഒരു അപേക്ഷയുണ്ടായിരുന്നു. തന്റെ മകള്‍ ഉറങ്ങുകയാണെന്നും ശബ്ദം ഉണ്ടാക്കരുതെന്നും ദുല്‍ഖര്‍ ആരാധകരെ ആംഗ്യം കാണിക്കുകയായിരുന്നു. ‘പോവല്ലെ ഇക്കാ’ എന്ന് ആരാധകര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. ആരാധകര്‍ ശബ്ദം കുറച്ചതോടെ പുറത്തിറങ്ങി വന്ന ദുല്‍ഖര്‍ അവര്‍ക്കൊപ്പം സെല്‍ഫിയും എടുത്തു. ഈ വീഡിയോ ആണ് ഇപ്പോള്‍ ദുല്‍ഖര്‍ ആരാധകര്‍ ആഘോഷമാക്കുന്നത്.

Image result for DQ requests his fans to keep quiet as his baby sleeps

കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന് പെണ്‍കുഞ്ഞ് പിറന്നത്. മകളുടെ വരവറിയിച്ചു കൊണ്ട് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു ‘ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു’.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top