Chiking
Latest News

നാല് വര്‍ഷം മുന്‍പ് വിവാഹ നിശ്ചയം; പിന്നീട് ലിവിംഗ് ടുഗദര്‍ ജീവിതം; ഒന്നിച്ചു ജീവിച്ച ശേഷം വിവാഹം കഴിക്കുമ്പോള്‍ ജീവിതത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ?; ദീപികയുടെ ഉത്തരം കലക്കി

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ: വിവാഹം എന്ന് കേള്‍ക്കുമ്പോള്‍ മുഖം തെളിയുന്ന ആളുകള്‍ക്ക് പ്രത്യേകിച്ച് ഇന്ത്യന്‍ സമൂഹത്തിന് ലിവിങ് ടുഗദര്‍ എന്നതിനോട് ഒട്ടും യോജിപ്പില്ലെന്നു വേണം കരുതാന്‍. സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ലിവിങ് ടുഗദറില്‍ ജീവിതം കണ്ടെത്തുമ്പോള്‍ വിമര്‍ശന ശരങ്ങളും ഒപ്പം കൂടാറുണ്ട്. ഇത്തരത്തില്‍ ഒരു ചോദ്യം അഭിമുഖത്തില്‍ നേരിട്ടപ്പോള്‍ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ പറഞ്ഞ ഉത്തരമാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈലായിരിക്കുന്നത്.

ഒരുപാട് നാള്‍ ഒന്നിച്ചു ജീവിച്ചശേഷം വിവാഹ കഴിക്കുമ്പോള്‍ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം അനുഭവപ്പെടുമോ? എന്നത് താരങ്ങള്‍ നേരിടുന്ന പതിവ് ചോദ്യമാണ്. അടുത്തിടെ വിവാഹിതയായ ബോളിവുഡ് താരം ദീപിക പദുകോണും ഒരു അഭിമുഖത്തില്‍ ഈ ചോദ്യത്തിനു മറുപടി നല്‍കി. ”വിവാഹശേഷം ഞങ്ങളുടെ ബന്ധത്തില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എനിക്ക് അവ വാക്കുകളില്‍ പ്രകടിപ്പിക്കുക സാധ്യമല്ല. പക്ഷേ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എനിക്കിപ്പോള്‍ കൂടുതല്‍ ഉറപ്പും സന്തോഷവും തോന്നുന്നു. നല്ലൊരു അനുഭവമാണിത്” ദീപിക പറഞ്ഞു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും വിവാഹിതരായത്. 4 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഇതിനുശേഷം ഇരുവരും ഒന്നിച്ചായിരുന്നു താമസം. ദീപിക രണ്‍വീര്‍ വിവാഹ വാര്‍ത്ത പുറത്തു വന്ന അവസരത്തില്‍ ഇനി വിവാഹത്തിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യം സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ ഉന്നയിച്ചിരുന്നു.

ദീപികയേയും രണ്‍വീറിനെയും പരിഹസിക്കുന്ന രീതിയിലായിരുന്നു പലരുടേയും കമന്റുകള്‍. അന്ന് ചോദ്യം ഉന്നയിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ഇതെന്നും ദീപിക-രണ്‍വീര്‍ ആരാധകര്‍ പറയുന്നു. 2018 നവംബര്‍ 14ന് ഇറ്റലിയിലെ ആഡംബര വിവാഹവേദിയായ ലേക് കോമോയിലെ ചടങ്ങില്‍ ഇവര്‍ വിവാഹിതരായി.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top