Chiking
Latest News

യുഎഇയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടിയുടെ മുഖ്യ സംഘാടകനായി ഉമ്മന്‍ചാണ്ടി

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: യുഎഇയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ഇന്ത്യക്കാരുടെ സംഗമത്തിന്റെ മുഖ്യസംഘാടകനായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി.രാഹുല്‍ ഗാന്ധിയുടെ പ്രഥമ സന്ദര്‍ശനമാണിത്. തെരഞ്ഞെടുപ്പുകൂടി ലക്ഷ്യമിട്ടാണ് ഇന്ത്യക്കാരെ കാണാന്‍ രാഹുല്‍ എത്തുന്നത്.

ജനുവരി 11, 12 തീയതികളില്‍ നാല്‍പതിനായിരം പേര്‍ പങ്കെടുക്കുന്ന സംഗമത്തിന്റെ ഒരുക്കങ്ങള്‍ക്കായി ഉമ്മന്‍ചാണ്ടി യുഎഇയിലേക്കു പോയി. എ.ഐ.സി.സി.യുടെ നിര്‍ദേശപ്രകാരമാണ് അവിടത്തെ സംഘടനകളെ ക്ഷണിക്കാനും ഒരുക്കങ്ങള്‍ക്കുമായി ഉമ്മന്‍ചാണ്ടി പുറപ്പെട്ടത്. രണ്ടിന് വൈകീട്ട് ഏഴിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ അദ്ദേഹം സംസാരിക്കും.

രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനം വിജയമാക്കാന്‍ കേരളത്തില്‍നിന്നു മറ്റു നേതാക്കളും എത്തും. മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ തുടങ്ങിയവരും തുടര്‍ദിവസങ്ങളില്‍ യുഎഇയിലേക്കു പോകും

Top