Chiking
Latest News

നാട്ടികയിലെ വൈ മാളില്‍ ചിക്കിംഗ് സ്റ്റോര്‍ തുറന്നു; ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി ഉദ്ഘാടനം ചെയ്തു; ചിക്കിംഗ് ഈ വര്‍ഷം കേരളത്തില്‍ 15 പുതിയ സ്റ്റോറുകള്‍ തുറക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ മന്‍സൂര്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

തൃശൂര്‍: ലോകത്തെ ആദ്യത്തെ ഹലാല്‍ ക്വിക്ക് സര്‍വ്വീസ് റസ്റ്റോറന്റ് ബ്രാന്റായ ചിക്കിംഗ് നാട്ടികയിലെ വൈ മാളില്‍ പുതിയ സ്റ്റോര്‍ തുറന്നു. വൈ മാളിലെ ഫുഡ് കോര്‍ട്ടില്‍ ഏറെ പുതുമകളോടെ ആരംഭിച്ച ചിക്കിംഗ് സ്റ്റോറിന്റെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി നിര്‍വ്വഹിച്ചു. ചിക്കിംഗ് കേരളത്തിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ഈ വര്‍ഷം സ്റ്റോറുകളുടെ ഒരു ശൃംഖല തന്നെ സ്ഥാപിക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. മന്‍സൂര്‍ പറഞ്ഞു. കേരളത്തില്‍ മാത്രം ഈ വര്‍ഷം 15 സ്‌റ്റോറുകള്‍ സ്ഥാപിക്കും. 11 രാജ്യങ്ങളിലും ചിക്കിംഗ് ഈ വര്‍ഷം പുതിയ സ്റ്റോറുകള്‍ തുറക്കും. 2020 ആകുമ്പോഴും 50 രാജ്യങ്ങളില്‍ ചിക്കിംഗ് സ്റ്റോറുകള്‍ തുറക്കുമെന്നും എ.കെ.മന്‍സൂര്‍ പറഞ്ഞു.

ഈ വര്‍ഷം കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, കൊണ്ടോട്ടി, ചെമ്മാട്, വളാഞ്ചേരി, ചാവക്കാട്, ആലപ്പുഴ, ഹരിപ്പാട്, പത്തനംതിട്ട, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലായിരിക്കും ആദ്യം സ്റ്റോറുകള്‍ സ്ഥാപിക്കുക. കോഴിക്കോട് നഗരത്തില്‍ ഫോക്കസ് മാള്‍, ഗോകുലം മാള്‍, രാമനാട്ടുകര എന്നിവിടങ്ങളിലായിരിക്കും പുതിയ സ്റ്റോറുകള്‍ തുറക്കുക. കേരളത്തിലെ എല്ലാ കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ചിക്കിംഗ് പുതിയ സ്റ്റോറുകള്‍ ആരംഭിക്കും. ഇതോടൊപ്പം ദേശീയ-സംസ്ഥാന പാതകള്‍ കടന്നു പോകുന്ന ഗ്രാമ പഞ്ചായത്തുകളിലും ചിക്കിംഗ് കൂടുതല്‍ സ്റ്റോറുകള്‍ തുറക്കും. കേരളം മുഴുവന്‍ പടര്‍ന്നു കിടക്കുന്ന സ്‌റ്റോറുകളുടെ ശൃംഖല സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് ചിക്കിംഗിന്റെ കേരളത്തിലെ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതുവഴി നൂറ് കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് ചിക്കിംഗ് സൃഷ്ടിക്കുക. കേരളത്തിലെ സ്റ്റോറുകളില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന യുവാക്കളെ പരിശീലിപ്പിച്ച ശേഷം അവരെ 50 രാജ്യങ്ങളിലായി ചിക്കിംഗ് ആരംഭിക്കുന്ന പുതിയ സ്റ്റോറുകളിലേക്ക് തെരഞ്ഞെടുക്കുമെന്നും, ഇതുവഴി കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ സാധ്യതകളുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും എ.കെ.മന്‍സൂര്‍ പറഞ്ഞു.

Related image

രാജ്യത്തെ പ്രധാന നഗരങ്ങളായ ബാംഗ്ലൂര്‍, മുംബെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ കൂടുതല്‍ സ്റ്റോറുകളും ഇതോടൊപ്പം പ്രവര്‍ത്തനം ആരംഭിക്കുമെന്നും എ.കെ. മന്‍സൂര്‍ പറഞ്ഞു.

ആഗോളതലത്തില്‍ ചിക്കിംഗ് കൂടുതല്‍ സ്‌റ്റോറുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും ഈ വര്‍ഷം കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നത്. ഇതോടൊപ്പം ഈ വര്‍ഷം പതിനൊന്ന് രാജ്യങ്ങളില്‍ ചിക്കിംഗ് പുതിയ സ്റ്റോറുകള്‍ തുറക്കും. ഹംഗറി, ജര്‍മ്മനി, ഉക്രൈന്‍ ,സാംബിയ, പലസ്തീന്‍, ഇറാഖ്, തജിക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ജോര്‍ജിയ, അംഗോള എന്നീ രാജ്യങ്ങളിലാണ് ഈ വര്‍ഷം പുതിയ സ്റ്റോറുകള്‍ ആരംഭിക്കുന്നതെന്ന് എ.കെ.മന്‍സൂര്‍ പറഞ്ഞു.

ഇപ്പോള്‍ ചിക്കിംഗിന്റെ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്ന നെതര്‍ലാന്റ്‌സ്, ജിബൂട്ടി, സൗദി അറേബ്യ, മാലിഡീവ്‌സ്, ചൈന, മലേഷ്യ, ഇന്‍ഡോനേഷ്യ, ഓസ്‌ടേലിയ, ന്യൂസിലാന്റ് എന്നീ ഒന്‍പത് രാജ്യങ്ങളില്‍ ചിക്കിംഗ് ഈ വര്‍ഷം കൂടുതല്‍ സ്റ്റോറുകള്‍ തുറക്കും. നിലവില്‍ ഇരുപത്തിരണ്ട് രാജ്യങ്ങളിലായി ചിക്കിംഗിന്റെ 150ലേറെ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു. 2020 ആകുമ്പോള്‍ 50 രാജ്യങ്ങളില്‍ ചിക്കിംഗിന്റെ സ്റ്റോറുകള്‍ ആരംഭിക്കും. 2025ഓടെ ലോകത്തെമ്പാടുമായി ചിക്കിംഗ് ആയിരം സ്റ്റോറുകള്‍ തുറക്കുമെന്നും ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ പറഞ്ഞു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക.

Top