Chiking
Latest News

അയോധ്യ കേസില്‍ ജനുവരി 10 മുതല്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കും

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ ജനുവരി 10 മുതല്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കും. ഏത് ബെഞ്ച് വാദം കേള്‍ക്കണമെന്ന് 10ന് മുന്‍പ് തീരുമാനിക്കും. ഭൂമിതര്‍ക്ക കേസിലാണ് വാദം കേള്‍ക്കുന്നത്. അയോധ്യ കേസ് സംബന്ധിച്ച് മറ്റ് ഉത്തരവുകള്‍ എല്ലാം പുതിയ ബെഞ്ചായിരിക്കും പുറപ്പെടുവിക്കുകയെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസ് പരിഗണിക്കുന്നതിന് ഇന്ന് ഒരു മിനിറ്റ് മാത്രമാണ് കോടതി നീക്കിവെച്ചത്.

അയോധ്യ കേസ് ഉടന്‍ പരിഗണിക്കണമെന്നും തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളി. കേസ് നേരത്തെ പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു ഹര്‍ജി നവംബര്‍ 12ന് കോടതി തള്ളിയിരുന്നു.

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള 15 ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.

അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് അയോധ്യകേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയത്. കോടതി വിധിക്ക് കാത്തുനില്‍ക്കാതെ, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് ആര്‍ എസ് എസ്, വി എച്ച് പി തുടങ്ങിയ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

Top