Chiking
Latest News

പ്രതിരോധമന്ത്രി കള്ളം ഒളിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്; റഫാല്‍ ഇടപാടില്‍ ആരോപണം പ്രധാനമന്ത്രിക്കെതിരെ മാത്രമാണെന്നും രാഹുല്‍ ഗാന്ധി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അനില്‍ അംബാനി എങ്ങനെ ഭാഗമായെന്നാണ് തന്റെ ചോദ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിമാനത്തിന്റെ വിലയല്ല താനുന്നയിക്കുന്ന പ്രശ്‌നമെന്നും രാഹുല്‍ ഹാന്ധി പാര്‍ലമെന്റില്‍ പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ മാത്രമാണ് റഫാല്‍ ഇടപാടില്‍ ആരോപണം ഉന്നയിക്കുന്നത്. പ്രതിരോധമന്ത്രിയെയോ മുന്‍ പ്രതിരോധമന്ത്രിയെയോ താന്‍ കുറ്റപ്പെടുത്തില്ല. പ്രതിരോധമന്ത്രി കളളം ഒളിപ്പിക്കുകമാത്രമാണ് ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍ തന്നെ കളളിയെന്ന് വിളിച്ച് അപമാനിച്ചെന്ന് നിര്‍മല സീതാരാമന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. അവഹേളനങ്ങള്‍ നേരിടാന്‍ തനിക്ക് പാരമ്പര്യത്തിന്റെ തണലില്ല. എല്ലാവര്‍ക്കും ആത്മാഭിമാനമുണ്ട്. ഒരു സാധാരണ കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. പ്രതിരോധ ഇടപാടുകളും പ്രതിരോധത്തിലെ ‘ഇടപാടുകളും’ തമ്മില്‍ വ്യത്യാസമുണ്ട്. രാജ്യസുരക്ഷ പ്രധാനപ്പെട്ടതാണ്. ആരാണ് അധികാരത്തിലെന്നതു വിഷയമല്ല. സത്യത്തില്‍നിന്ന് ഒളിച്ചോടില്ല. റഫാല്‍ യുദ്ധവിമാന ഇടപാട് രാജ്യത്തിന് അത്യാവശ്യമായിരുന്നു. 2016 സെപ്റ്റംബറില്‍ 36 വിമാനങ്ങള്‍ക്കായി രണ്ടു രാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ കരാറാണിത്. 2019 സെപ്റ്റംബറില്‍ ആദ്യത്തേയും 2022ല്‍ അവസാനത്തേയും വിമാനങ്ങള്‍ കൈമാറും. പ്രതിരോധ ഇടപാടുകള്‍ അവതാളത്തിലാക്കിലാക്കിയത് കഴിഞ്ഞ യുപിഎ സര്‍ക്കാരാണ്. രാജ്യസുരക്ഷയില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തുവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.

Top