Chiking
Latest News

രാമക്ഷേത്രമല്ല ലോക്‌സഭ പൊതുതെരഞ്ഞെടുപ്പിലെ അജന്‍ഡ: നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: രാമക്ഷേത്ര വിഷയം ലോക്‌സഭ പൊതുതിരഞ്ഞെടുപ്പിലെ അജന്‍ഡയല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആദ്യമായാണ് രാമക്ഷേത്ര വിഷയത്തില്‍ രാഹുല്‍ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കുന്നത്.

അയോധ്യയല്ല അഴിമതിയും തൊഴിലില്ലായ്മയുമാണ് പൊതുതിരഞ്ഞെടുപ്പിലെ അജന്‍ഡയെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രതികരിച്ചത്. അതേസമയം അയോധ്യ തര്‍ക്കഭൂമിക്കേസ് ഈമാസം പത്തിന് പരിഗണിക്കുന്നതിനായി സുപ്രീംകോടതി മാറ്റി.

രാമക്ഷേത്ര വിഷയം ലോക്‌സഭ പൊതുതിരഞ്ഞെടുപ്പിലെ അജന്‍ഡയല്ല. തൊഴിലില്ലായ്മയും, കര്‍ഷക പ്രശ്‌നങ്ങളും, അഴിമതിയുമാണ് തിരഞ്ഞെടുപ്പിലെ വിഷയം. രാമക്ഷേത്ര വിഷയം കോടതിയുടെ പരിഗണനയിലാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

Top