Chiking
Latest News

ഹര്‍ത്താല്‍ അക്രമം: 5,397 പേര്‍ അറസ്റ്റില്‍; 731 പേര്‍ റിമാന്‍ഡില്‍

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ അരങ്ങേറിയ അക്രമ സംഭവവുമായി ബന്ധപ്പെട്ട് 1772 കേസുകളില്‍ 5,397 പേര്‍ അറസ്റ്റിലായി. 731 പേര്‍ റിമാന്‍ഡിലാണ്. 4,666 പേര്‍ക്ക് ജാമ്യം ലഭിച്ചു.

അതേസമയം സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷവും വര്‍ഗീയതയും പരത്തുന്ന പോസ്റ്റുകള്‍ ഇടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സമൂഹമാധ്യമങ്ങളിലല്ലാതെയും ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാലും അറസ്റ്റുള്‍പ്പടെ നേരിടേണ്ടി വരും.

ഇത്തരം സന്ദേശങ്ങളും പ്രസംഗങ്ങളും വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തുന്നതിന് നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്കു പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് പൊലീസ് പുലര്‍ത്തിവരുന്ന ജാഗ്രത ഏതാനും ദിവസം കൂടി തുടരാന്‍ ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള പൊലീസ് സന്നാഹവും തുടരും. അക്രമത്തില്‍ പങ്കെടുത്തവര്‍ എല്ലാവരും ഉടന്‍ തന്നെ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു.

Top