Chiking
Latest News

മായമില്ലാ മത്സ്യശാലയുമായി ശ്രീനിവാസന്‍ ; ഉദ്ഘാടനം ചെയ്ത് സലീംകുമാര്‍

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: രാസവസ്തുക്കള്‍ ചേര്‍ക്കാത്ത മല്‍സ്യം വിപണിയിലെത്തിച്ച് നടന്‍ ശ്രീനിവാസന്‍. തൃപ്പൂണിത്തുറ കണ്ടനാടാണ് തന്റെ ജൈവകാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കൊപ്പമാണ് മല്‍സ്യവില്‍പനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. കടയുടെ ഉദ്ഘാടനം നടന്‍ സലിംകുമാര്‍ നിര്‍വഹിച്ചു.

കണ്ടനാട് തുടങ്ങിയ ഉദയശ്രീ ജൈവ കാര്‍ഷിക വിപണന കേന്ദ്രത്തിന് ലഭിച്ച മികച്ച പ്രതികരണത്തില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ടാണ് ശ്രീനിവാസന്റെ ഈ പുതിയ ചുവടുവെയ്പ്പ്. രാസവസ്തുക്കളും വിഷാംശങ്ങളുമില്ലാത്ത ശുദ്ധമായ മല്‍സ്യം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. ജീവനുള്ള മല്‍സ്യങ്ങളും ഇവിടെ ലഭിക്കും.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍ വലവീശിയെങ്കിലും ശ്രീനിവാസനും സലിംകുമാറും തന്ത്രപൂര്‍വം വഴുതിമാറി. കറുത്തവസ്ത്രം ധരിച്ച് കോളേജില്‍ പരിപാടിക്കുപോയതിനെത്തുടര്‍ന്നുണ്ടായ വിവാദം ഓര്‍മിപ്പിച്ചപ്പോള്‍ സലിംകുമാറിന്റെ മറുപടി ഇങ്ങനെ. രണ്ട് പതിറ്റാണ്ടോളമായി മല്‍സ്യകൃഷിയില്‍ സജീവമാണെങ്കിലും മല്‍സ്യവിപണനരംഗത്തേക്ക് തല്‍ക്കാലമില്ലെന്നാണ്.

Top