Chiking
Latest News

നിര്‍മലാ സീതാരാമന്‍ കളവു പറഞ്ഞു; എച്ച് എ എല്ലിന്റെ ഒരു ലക്ഷം കോടിയുടെ കരാറിന് തെളിവില്ലെന്ന് രാഹുല്‍ ഗാന്ധി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്‌സ് ലിമിറ്റഡിന്(എച്ച് എ എല്‍) ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധകരാറുകള്‍ നല്‍കിയെന്ന പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍റെ പാര്‍ലമെന്റിലെ വാദം കളവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

റഫാല്‍ ഇടപാട് എച്ച്എഎല്ലിന് നല്‍കിയില്ലെങ്കിലും മറ്റ് നിരവധി പ്രധാനപ്പെട്ട പ്രതിരോധകരാറുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് എച്ച്എഎല്ലിന് നല്‍കിയിട്ടുണ്ടെന്നായിരുന്നു നിര്‍മലാസീതാരാമന്‍ കോണ്‍ഗ്രസിന് മറുപടിയായി പാര്‍ലമെന്റില്‍ അറിയിച്ചത്.

ഒരു ലക്ഷം കോടി രൂപയുടെ കരാറുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതിന് തെളിവ് ഹാജരാക്കണം. തെളിവ് നല്‍കാന്‍  കഴിഞ്ഞില്ലെങ്കില്‍ നിര്‍മല സീതാരാമന്‍ രാജി വയ്ക്കണം – രാഹുല്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എച്ച്എഎല്ലിന് ഓര്‍ഡര്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സുര്‍ജേവാല പറഞ്ഞു. വായ്പയെടുത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട അവസ്ഥയിലായിരുന്നു കമ്പനിയെന്നും സുര്‍ജേവാല വ്യക്തമാക്കി.

Top