Chiking
Latest News

ജടായുവിന്റെ കഥ പറഞ്ഞ് മണിപ്പൂരി നൃത്തം

Web Desk
Indian Telegram Android App Indian Telegram IOS App

കൊല്ലം: ജടായു കാര്‍ണിവലിന്റെ ഭാഗമായി മണിപ്പൂരി നൃത്തരൂപത്തില്‍ സ്ത്രീയുടെ മാനം കാക്കാന്‍ ജീവിതം ബലികഴിച്ച ജടായുവിന്റെ കഥ. ചടയമംഗലം ജടായു എര്‍ത്ത് സെന്ററില്‍ എത്തിയ സംഘമാണ് ജടായുവിന്റെ കഥ നൃത്തരൂപത്തില്‍ അവതരിപ്പിക്കുന്നത്.

മറ്റൊരു സമാനതകളുമില്ലാത്ത പോരാട്ടവീര്യമാണ് ജടായു കാട്ടിയത്, ഇപ്പോഴത്തെ കാലത്ത് മനുഷ്യരില്‍ പോലും കാണാത്ത വീര്യം. അത്തരമൊരു പക്ഷിക്കുള്ള അര്‍പ്പണമായാണ് ജടായു ശില്പമെന്നും, അതിന്റെ തുടര്‍ച്ചയാണ് നൃത്തരൂപം എന്നും മണിപ്പൂര്‍ നൃത്ത സംഘത്തെ നയിച്ച ഇബോംച്ച മൈതെ പറഞ്ഞു. പഠനങ്ങള്‍ക്ക് ശേഷം അടുത്ത വര്‍ഷത്തെ ജടായു കാര്‍ണിവലില്‍ ഇത് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്‍പതോളം മണിപ്പൂരി, അസം നൃത്ത കലാകാരന്മാരാണ് കഴിഞ്ഞ മൂന്നു ദിവസമായി ജടായു എര്‍ത്ത് സെന്ററില്‍ ദൃശ്യ വിരുന്നൊരുക്കിയത്. ജടായു എര്‍ത്ത് സെന്റര്‍ കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ അഭിമാനമായി മാറുമെന്ന് ഇവിടെ എത്തുന്ന സഞ്ചാരികള്‍ അഭിപ്രായപ്പെടുന്നു. നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോയിട്ടുണ്ടെങ്കിലും, മലമുകളില്‍ ഇത്രയും മനോഹരമായ ഒരു ശില്പ ഭംഗി ഇതിന് മുമ്പ് കണ്ടിട്ടില്ല എന്ന് ചിലര്‍ പറയുകയുണ്ടായി.

Top