Chiking
Latest News

ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍: തീവണ്ടി യാത്ര ഒഴിവാക്കി സഹകരിക്കണമെന്ന് സംയുക്ത സമരസമിതി

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയുളള പ്രതിഷേധത്തിന്റെ ഭാഗമായാണ് തൊഴിലാളികളുടെ സംയുക്തസമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പണിമുടക്കിനോടനുബനോടനുബന്ധിച്ച് തൊഴിലാളികള്‍ എല്ലാ പ്രധാന റെയില്‍വേസ്റ്റേഷനുകളിലും പിക്കറ്റിങ് നടത്തുന്നതിനാല്‍ യാത്രക്കാര്‍ പണിമുടക്ക് ദിവസങ്ങളില്‍ തീവണ്ടിയാത്ര ഒഴിവാക്കി സഹകരിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

ജനദ്രോഹപരവും ചെറുകിട വ്യാപാരികള്‍ക്ക് ദോഷം ചെയ്യുന്നതുമായ ജി.എസ്.ടി. പോലെയുളള നടപടികള്‍ക്കെതിരെ വ്യാപാരികളും കടകളടച്ച് സഹകരിക്കണമെന്ന് സമിതി അഭ്യര്‍ഥിച്ചു. പത്രം, പാല്‍ വിതരണം, ആശുപത്രികള്‍, ടൂറിസം മേഖലകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സമരസമിതി നേതാക്കളായ എളമരം കരീം (സി.ഐ.ടി.യു.), ആര്‍. ചന്ദ്രശേഖരന്‍ (ഐ.എന്‍.ടി.യു.സി.), കെ.പി. രാജേന്ദ്രന്‍ (എ.ഐ.ടി.യു.സി.) എന്നിവര്‍ പറഞ്ഞു.

കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പിന്തുണയോട് കൂടിയാണ് പണിമുടക്ക്. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക്ഇന്‍ഷുറന്‍സ് മേഖലയിലുള്ളവര്‍, ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ ഉള്‍പ്പെടെയുളളവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതായും നേതാക്കള്‍ അറിയിച്ചു.

Top