Chiking
Latest News

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം പിറവിയെടുക്കുന്നത് മറ്റെങ്ങുമല്ല, നമ്മുടെ ഇന്ത്യയിലാണ്; നിര്‍മ്മാണം പുരോഗമിക്കുന്നു; ചിത്രങ്ങള്‍ കാണാം

Web Desk

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം അഹമ്മദാബാദില്‍ പുരോഗമിക്കുന്നു. ഒരു ലക്ഷം കാണികളെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയമാണ് ഒരുങ്ങുന്നത്. നിര്‍മ്മാണം പുരോഗമിക്കുന്ന സ്റ്റേഡിയത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം ഗുജറാത്ത് ക്രിക്കറ്റ് അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് റിലീസ് ചെയ്തു.

വിശാലമായ സ്റ്റേഡിയം ഉയരുന്നത് 63 ഏക്കര്‍ പ്രദേശത്താണെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു. 700 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന്റെ ടെണ്ടര്‍ നല്‍കിയിരിക്കുന്നത് എല്‍ആന്‍ഡ്ടി കമ്പനിക്കാണ്. മൂന്ന് പരിശീലന മൈതാനങ്ങളും ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും സ്റ്റേഡിയത്തിന്റെ ഭാഗമാണ്.

പാര്‍ക്കിങ് സൗകര്യമാണ് സ്റ്റേഡിയത്തിന്റെ മറ്റൊരു പ്രത്യേകത. 3000 കാറുകള്‍ക്കും 10000 ഇരുചക്ര വാഹനങ്ങള്‍ക്കും സ്റ്റേഡിയത്തില്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. 55 റൂമുകളുള്ള ക്ലബ്ബ് ഹൗസ് ഒരുങ്ങുന്നുണ്ട്. ഇതിന് പുറമെ 76 കോര്‍പ്പറേറ്റ് ബോക്‌സും സ്റ്റേഡിയത്തിന്റെ ഭാഗമാണ്.


മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിനേക്കാള്‍ വിശാലമായി ഒരുങ്ങുന്ന സ്റ്റേഡിയം ഗുജറാത്ത് ക്രിക്കറ്റ് അസ്സോസിയേഷന്റെ സ്വപ്ന പദ്ധതിയാണെന്ന് വൈസ് പ്രസിഡന്റ് പരിമാള്‍ പറഞ്ഞു. ഇത് രാജ്യത്തിന്റെ അഭിമാനം ആകുമെന്നും അദ്ദേഹം ചിത്രങ്ങള്‍ക്ക് ഒപ്പം കുറിച്ചു.

ചിത്രങ്ങള്‍ കാണുന്നതിനായി പിക്ടോറിയല്‍ മെനുവില്‍ പോകുക.

Top