Chiking
Latest News

റഫാല്‍; നിര്‍മല സീതാരാമനെതിരെ കോണ്‍ഗ്രസ് അവകാശലംഘന നോട്ടിസ് നല്‍കി

Web Desk
Indian Telegram Android App Indian Telegram IOS App


ന്യൂഡല്‍ഹി: റഫാല്‍ ചര്‍ച്ചയില്‍ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെതിരെ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവകാശലംഘനനോട്ടിസ് നല്‍കി. റഫാല്‍ ചര്‍ച്ചയില്‍ ലോക്‌സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും വിവരങ്ങള്‍ നല്‍കിയില്ലെന്നും ആരോപണം ഉന്നയിച്ചാണ് നോട്ടീസ്. കെ.സി.വേണുഗോപാലാണ് സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയത്.

കേരളത്തിലെ ക്രമസമാധാനപ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എ.സമ്പത്ത് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന് നല്‍കിയെന്ന് പറയുന്ന കരാറിന്റെ രേഖകള്‍ പാര്‍ലമെന്റില്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ രാജിവെക്കണമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രിയെ സംരക്ഷിക്കുന്നതിനായി പ്രതിരോധമന്ത്രി കളവ് പറയുകയാണെന്നാണ് രാഹുല്‍ ട്വിറ്ററിലൂടെ ആരോപിച്ചത്. ഒരു കളളം പറഞ്ഞാല്‍ അത് സാധൂകരിക്കാന്‍ ഒരുപാട് കളളങ്ങള്‍ പറയേണ്ടിവരും. അതാണ് പ്രതിരോധമന്ത്രി ചെയ്യുന്നത്- രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ എച്ച്.എ.എല്ലിന് ഒരു ലക്ഷം കോടിയുടെ കരാര്‍ നല്‍കിയിരുന്നതായി മന്ത്രി പറഞ്ഞിരുന്നു. അതേസമയം രാഹുല്‍ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

കരാറിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഉത്തരവില്‍ ഒപ്പിട്ടിട്ടില്ലെന്നും ഇക്കാര്യം താന്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നതായും നിര്‍മല സീതാരാമന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

Top