Chiking
Latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട ആക്രമണങ്ങള്‍ തുടരുന്നു; തിരുവനന്തപുരത്ത് ചിലയിടങ്ങളില്‍ സിപിഐഎം, ഡിവൈഎഫ്‌ഐ കൊടിമരങ്ങള്‍ നശിപ്പിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App


തിരുവനന്തപും: സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ തുടരുന്നു. തിരുവനന്തപുരത്ത് ചേങ്കോട്ടുകോണം, തുണ്ടത്ത്, പുല്ലാനിവിള എന്നിവിടങ്ങളില്‍ സിപിഐഎം, ഡിവൈഎഫ്‌ഐ കൊടിമരങ്ങള്‍ നശിപ്പിച്ചു. 2 ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. പ്രാദേശിക ബിജെപി പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. അക്രമികള്‍ വന്ന ഒരു ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

മലപ്പുറം മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹുസൈന്‍ വല്ലാഞ്ചിറയുടെ വീടിന് നേരെയും കല്ലേറുണ്ടായി. അര്‍ധരാത്രിയാണ് നെല്ലിപ്പറമ്പിലെ വീട് നേരെ ആക്രമണമുണ്ടായത്. കാറിന്റെ ചില്ലുകളും ജനല്‍ച്ചില്ലുകളും തകര്‍ന്നു.

കോഴിക്കോട് കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറിഞ്ഞു. സ്റ്റീല്‍ ബോംബാണെറിഞ്ഞത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. കൊടുങ്ങല്ലൂര്‍ മേത്തല ചിത്തിര വളവില്‍ ബിജെപി പ്രവര്‍ത്തകന്‍ സുരേഷിന്റെ വീടിനു നേരെ ആക്രമണമുണ്ടായി. ജനല്‍ ചില്ലുകള്‍ തകര്‍ത്തു, സ്‌കൂട്ടര്‍ അടിച്ചു തകര്‍ത്തു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ഈ ആക്രമണങ്ങള്‍.

Top