Chiking
Latest News

ഹര്‍ത്താലിലെ അക്രമങ്ങള്‍ക്ക് കടിഞ്ഞാണ്‍; സ്വകാര്യമുതല്‍ നശിപ്പിച്ചാലും നടപടി

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ഹര്‍ത്താലിനിടയിലെ അക്രമങ്ങള്‍ക്ക് തടയിടുന്നതിനായി പുതിയ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ മുതല്‍ നശിപ്പിക്കുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതായി കണക്കാക്കി നടപടി സ്വീകരിക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. വീടുകള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരേയും അക്രമങ്ങള്‍ വ്യാപകമായതോടെയാണ് ഇത്തരത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കി അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുന്നത്. അഞ്ച് വര്‍ഷം തടവ് ശിക്ഷയടക്കം കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമ നിര്‍മാണം നടത്താനാണ് തീരുമാനം.

ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യം പരിഗണിക്കുന്നത്. അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം ഈ ഓര്‍ഡിനന്‍സ് കൊണ്ടുവരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ നിയമസഭാ സമ്മേളനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്. ഓര്‍ഡിനന്‍സിറക്കുന്നതിന് ഭരണഘടനാപരമായ തടസമുള്ളതിനാലാണ് ഇന്നത്തെ പ്രത്യേക കാബിനറ്റ് യോഗത്തില്‍ ഓര്‍ഡിനന്‍സ് പരിഗണനയ്‌ക്കെടുക്കുന്നത്.

കഴിഞ്ഞ ദിവസമുണ്ടായ ഹര്‍ത്താലില്‍ സംസ്ഥാനത്ത് വന്‍ കലാപമാണുണ്ടായത്. നിരവധി നാശനഷ്ടങ്ങളുമുണ്ടായി. പാര്‍ട്ടി ഓഫീസുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമെതിരേ വലിയ അക്രമണമാണ് അഴിച്ചു വിട്ടത്. കഠുവാ പെണ്‍കുട്ടിയുടെ കൊലപാതകത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന ഹര്‍ത്താലിലും സമാന സംഭവമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അക്രമം തടയാനുള്ള പ്രത്യേക നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

Top