Chiking
Latest News

ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2182 കേസുകള്‍

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഇതുവരെ സംസ്ഥാനത്ത് 2182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കനുസരിച്ച് 6711 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ 894 പേര്‍ റിമാന്റിലാണ്. 5817 പേര്‍ക്ക് ജാമ്യം ലഭിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷവും വര്‍ഗീയതയും പരത്തുന്ന പോസ്റ്റുകള്‍ ഇടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെന്ന് ഡിജിപി അറിയിച്ചു. സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തുന്നതിന് നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്കു പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

(ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 89, 171, 22, 149

തിരുവനന്തപുരം റൂറല്‍ 99, 187, 43, 144

കൊല്ലം സിറ്റി 74, 183, 75, 108

കൊല്ലം റൂറല്‍ 52, 147, 27, 120

പത്തനംതിട്ട 509, 771, 59, 712

ആലപ്പുഴ 108, 456, 53, 403

ഇടുക്കി 85, 358, 20, 338

കോട്ടയം 43, 216, 35 181

കൊച്ചി സിറ്റി 34, 309, 01, 308

എറണാകുളം റൂറല്‍ 49, 349, 130, 219

തൃശ്ശൂര്‍ സിറ്റി 72, 322, 75, 247

തൃശ്ശൂര്‍ റൂറല്‍ 60, 721, 13, 708

പാലക്കാട് 296, 859, 123, 736

മലപ്പുറം 83, 277, 35, 242

കോഴിക്കോട് സിറ്റി 101, 342, 39, 303

കോഴിക്കോട് റൂറല്‍ 39, 97, 43, 54

വയനാട് 41, 252, 36, 216

കണ്ണൂര്‍ 239, 433, 35, 398

കാസര്‍ഗോഡ് 109, 261, 30, 231

Top