Chiking
Latest News

ഓസ്‌ട്രേലിയക്കെതിരായ ചരിത്രവിജയത്തിനുശേഷം ഇന്ത്യന്‍ ടീമിന്റെ ഡ്രസിംഗ് റൂമിലെ ആഹ്ലാദപ്രകടനങ്ങള്‍; ചിത്രങ്ങളും വീഡിയോയും കാണാം

Web Desk

സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ആദ്യ സെഷന്‍ മഴമൂലം വൈകുമ്പോള്‍ കോഹ്‌ലിപ്പട ആഹ്ലാദത്തിലായിരുന്നു. കാരണം, നാല് മത്സരങ്ങളുടെ പരമ്പര 2-1 ന് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് വിഷമിക്കേണ്ടതായി ഒന്നുമില്ലായിരുന്നു. ഉടന്‍ തന്നെ മാച്ച് സമനിലയിലായതായി പ്രഖ്യാപിച്ചു. പിന്നെ ഡ്രസിംഗ് റൂം സാക്ഷിയായത് ഇന്ത്യന്‍ ടീമിന്റെ ആഹഌദ പ്രകടനങ്ങള്‍ക്കായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഭിമാനത്തോടെയുള്ള ആര്‍പ്പുവിളികളാല്‍ ആ റൂം കോരിത്തരിച്ചു.

19 ദിവസത്തെ കഠിനമായ ടെസ്റ്റ് ക്രിക്കറ്റിന് ശേഷം പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞതിങ്ങനെയാണ്:

‘ആഘോഷങ്ങള്‍ രാത്രി വൈകിയും നീണ്ടു നില്‍ക്കുമെന്ന കാര്യത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു. ഇനി നമ്മുടെ മുന്‍മ്പില്‍ ടെസ്റ്റ് ക്രിക്കറ്റില്ല, രാവിലെത്തെ അലാറമില്ല. മികച്ച കാണികളെയായിരുന്നു നമുക്ക് ലഭിച്ചത്. നമ്മള്‍ വീട്ടില്‍ നിന്നും ഒരുപാട് അകലെയാണ് കളിക്കുന്നത് എന്നൊരു ചിന്ത അവര്‍ നമ്മളില്‍ ഉണ്ടാക്കിയില്ല. എല്ലാ സ്റ്റേഡിയത്തിലും അവര്‍ നിറഞ്ഞ് കവിഞ്ഞ് നിന്നു.’

ചിത്രങ്ങള്‍ കാണുന്നതിനായി പിക്ടോറിയ മെനുവില്‍ പോകുക.

Top