Chiking
Latest News

എഫ്‌സി ഏഷ്യന്‍ കപ്പ്: തായ്‌ലന്‍ഡിനെതിരെയുള്ള വിജയത്തിന് ശേഷം ചേത്രിയുടെയും ടീമിന്റെയും ആഘോഷങ്ങള്‍ കാണാം(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

അബുദാബി: എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഒരു വിജയമെന്ന ഇന്ത്യയുടെ 55 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ഛേത്രി നേടിയ ഇരട്ട ഗോളില്‍ ഇന്ത്യ തായ്‌ലന്‍ഡിനെ 4-1ന് പരാജയപ്പെടുത്തി.

ആ ഇരട്ട ഗോളോടെ സാക്ഷാല്‍ ലയണല്‍ മെസ്സിയേയും ഛേത്രി മറികടന്നു. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോഡ് ഛേത്രിക്ക് സ്വന്തമായി. 65 ഗോളുകളാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്. സുനില്‍ ഛേത്രി ഇതുവരെ നേടിയത് 67 ഗോളുകളാണ്. 85 ഗോളുമായി ഇനി ക്രിസ്റ്റിയാനോ മാത്രം മുന്നില്‍.

മത്സരത്തിനുശേഷം ചേത്രിയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. ഇന്ത്യന്‍ മാച്ചുകളില്‍ സാധാരണ കണ്ടുവരുന്ന തണ്ടര്‍ക്ലാപ്പിലൂടെ(Thunderclap) ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. ജനങ്ങളുടെ ആവേശത്തെ മാനിച്ച് ടീമിലെ മറ്റ് അംഗങ്ങളുടെ കൂടെ അവസാനം വരേയും ചേത്രി തണ്ടര്‍ക്ലാപ്പ് ചെയ്തു.

Top