Chiking
Latest News

എച്ച്എഎല്ലിന്റെ മികവ് അനില്‍ അംബാനിയ്ക്കായി ഉപയോഗപ്പെടുത്തുന്നു; രാഹുല്‍ ഗാന്ധി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: റഫാല്‍ വിഷയത്തില്‍ ലോക്‌സഭയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വിശദീകരിച്ചു. എച്ച്.എ.എലിന് ഒരുലക്ഷം കോടി രൂപയുടെ കരാര്‍ നല്‍കിയത് വസ്തുതയാണെന്നും പ്രതിരോധനമന്ത്രി കൂട്ടിച്ചേര്‍ത്തു. നിര്‍മല സീതാരാമനെതിരെ കോണ്‍ഗ്രസ് അവകാശലംഘനത്തിന് നോട്ടിസ് നല്‍കിയിരുന്നു.

രാജ്യസഭയിലും റഫാല്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ്മ നേട്ടിസ് നല്‍കി.

ശൈത്യകാല സമ്മേളനത്തിന്റെ അവസാന ദിവസങ്ങളിലും കോണ്‍ഗ്രസ് റഫാലില്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് നിര്‍മലാ സീതാരാമന്റെ മറുപടി. യുപിഎ സര്‍ക്കാര്‍ എച്ച്.എ.എലിനെ ദുര്‍ബലപ്പെടുത്തിയെന്നും ബിജെപി അധികാരത്തിലേറിയ ശേഷം ഒരുലക്ഷം കോടി രൂപയുടെ കരാര്‍ എച്ച് എ എലിന് നല്‍കിയെന്നും റഫാല്‍ ചര്‍ച്ചയ്ക്ക് മറുപടി നല്‍കവേ നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇത് കളവാണെന്ന് ചൂണ്ടിക്കാട്ടി കെ.സി വേണുഗോപാല്‍ പ്രതിരോധമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നല്‍കി. 26,5780 കോടി രൂപയുടെ കരാര്‍ എച്ച്എഎലിന് കിട്ടിക്കഴിഞ്ഞുവെന്ന് നിര്‍മല സീതാരാമന്‍ വിശദീകരിച്ചു. 73,000 കോടി രൂപയുടെ കരാര്‍ നടപടികള്‍ തുടരുകയാണ്.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും എച്ച്എഎലിന് കഴിയുന്നില്ലെന്നും എച്ച് എ എലിനെ ശാസ്ത്രജ്ഞരുടെ മികവ് അനില്‍ അംബാനിക്ക് വേണ്ടി ഉപയോഗപ്പെടുത്താനാണ് നീക്കുമെന്നും രാഹുല്‍ ഗാന്ധി മറുപടിയായി ട്വീറ്റ് ചെയ്തു.

Top