Chiking
Latest News

മജ്‌ലിസ് ശൂറ തെരഞ്ഞെടുപ്പിനൊരുങ്ങി ഒമാന്‍

Web Desk
Indian Telegram Android App Indian Telegram IOS App

മസ്‌കത്ത്: മജ്‌ലിസ് ശൂറ തെരഞ്ഞെടുപ്പിനൊരുങ്ങി ഒമാന്‍. രാജ്യത്തെ പൗരന്‍മാര്‍ക്ക് തങ്ങളുടെ പ്രതിനിധികളെ നേരിട്ട് തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കുന്ന തെരഞ്ഞെടുപ്പാണ് മജ്‌ലിസ് ശൂറ. നോമിനേഷന്‍ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി സയ്യിദ് ഫഹദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയാണ് ഉത്തരവിറക്കിയത്.

ഒന്‍പതാമത് മജ്‌ലിസ് ശൂറ തിരഞ്ഞെടുപ്പാണ് ഇത്തണ നടക്കുന്നത്. ഫെബ്രുവരി മൂന്ന് മുതല്‍ 21 വരെ തെരഞ്ഞെടുപ്പ് വെബ്‌സൈറ്റ് വഴി നേരിട്ട് സ്ഥാനാര്‍ഥികള്‍ക്ക് നോമിനേഷന്‍ സമര്‍പ്പിക്കാം. ആഗസ്ത് 22 ആണ് നോമിനേഷന്‍ പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം.

ആഭ്യന്തര മന്ത്രാലയമാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുക. രാജ്യത്തെ ഏറ്റവും വലിയ വോട്ടെടുപ്പാണ് മജ്‌ലിസ് ശൂറയിലേക്ക് നടക്കുന്നത്.

Top