Chiking
Latest News

കേരളത്തിലെ അതിശൈത്യത്തിന് കാരണം പാകിസ്താനില്‍ നിന്നുളള പടിഞ്ഞാറന്‍ കാറ്റ്

Web Desk
Indian Telegram Android App Indian Telegram IOS App


തിരുവനന്തപുരം: കേരളത്തിലെ അതിശൈത്യത്തിന് കാരണം പാകിസ്താനില്‍
നിന്നെത്തിയ പടിഞ്ഞാറന്‍ കാറ്റ്. ജനുവരി ആദ്യം മുതല്‍ സംസ്ഥാനത്തെ പല ജില്ലകളിലും കുറഞ്ഞ താപനിലയില്‍ നിന്നും 4 ഡിഗ്രിയോളം കുറവുണ്ടായി. മൂന്നാറില്‍ രാത്രി താപനില മൈനസ് 2 ഡിഗ്രി വരെയെത്തി.

അപ്രതീക്ഷിതമായെത്തിയ കൊടുംതണുപ്പ് ആശങ്കകള്‍ക്ക് വഴിവച്ചെങ്കിലും അസാധാരണമായി ഒന്നുമില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ തണുപ്പ് കുറയുമെന്നും വരള്‍ച്ചയുടെ സൂചനയാണ് ഇപ്പോഴത്തെ കാലാവസ്ഥ മാറ്റത്തിനു പിന്നിലെന്ന നിരീക്ഷണത്തിന് അടിസ്ഥാനമില്ലെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എ.സന്തോഷ് വ്യക്തമാക്കി.

പാകിസ്താന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി വഴിയെത്തിയ വെസ്റ്റേണ്‍ ഡിസ്‌റ്റര്‍ബന്‍സ് അഥവാ പടിഞ്ഞാറന്‍ കാറ്റാണ് ഇപ്പോഴത്തെ തണുപ്പിന് കാരണം. സാധാരണ ഈ കാറ്റ് വടക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് വീശാറുള്ളത്. എന്നാല്‍ ഇത്തവണ അത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമെത്തി. ഈ വരണ്ട കാറ്റ് പശ്ചിമഘട്ട പര്‍വ്വതനിരകള്‍ ആഗിരണം ചെയ്യുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിഭാസമാണ് തണുപ്പു കൂടാന്‍ കാരണം. മഴ മേഘങ്ങള്‍ അകന്ന് ആകാശം തെളിഞ്ഞതും കാറ്റിന് കരുത്തേക്കി.

ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള തുലാവര്‍ഷകാലത്ത് കേരളത്തില്‍ 3.34 ശതമാനം മഴ കുറവാണ് പെയ്തത്. പത്തനംതിട്ട്,എറണാകുളം, കോട്ടയം ജില്ലകളില്‍ 40 ശതമാനത്തിലേറെ മഴ അധികം കിട്ടി. കാസര്‍കോട്ടും പാലക്കാട്ടും 37 ശതമാനം മഴ കുറഞ്ഞു.

തണുപ്പ് കൂടിയത് വരാനിരിക്കുന്ന വരള്‍ച്ചയുടെ സൂചനയാണെന്ന വിലയിരുത്തലുകള്‍ക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Top