Chiking
Latest News

ശബരിമലയില്‍ 48 വയസ്സുകാരി ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്

Web Desk
Indian Telegram Android App Indian Telegram IOS App

പമ്പ: ശബരിമലയില്‍ 48 വയസ്സുകാരി ദര്‍ശനം നടത്തിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് സോളംപേട്ട സ്വദേശി ശിങ്കാരി നടേശന്റെ പ്രായത്തെ ചൊല്ലിയാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.

വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനത്തിന് പോലീസ് നല്‍കിയ കാര്‍ഡില്‍ 48 വയസ്സെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം നല്‍കാന്‍ പൊലീസ് തയ്യാറായില്ല.

തിങ്കളാഴ്ച ഭര്‍ത്താവ് ശ്രീനിവാസനും 20 വയസ്സുള്ള മകനും മറ്റ് രണ്ടു ബന്ധുക്കള്‍ക്കുമൊപ്പമാണ് ഇവര്‍ ദര്‍ശനത്തിനെത്തിയത്. ഇതിനിടയില്‍ പമ്പ ഗണപതി അമ്പലത്തിന് സമീപത്തുവെച്ച് ഇവരുടെ ബാഗ് നഷ്ടമായി. ബാഗ് കളഞ്ഞുകിട്ടിയിട്ടുണ്ടെന്ന് പമ്പയിലെ അന്വേഷണ കേന്ദ്രത്തില്‍നിന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തതിനെത്തുടര്‍ന്ന് ഇവര്‍ ഇവിടെയെത്തി. ബാഗ് സ്വന്തമെന്ന് തെളിയിക്കാനുള്ള രേഖകള്‍ ചോദിച്ചപ്പോഴാണ് പൊലീസ് നല്‍കിയ വെര്‍ച്വല്‍ ക്യൂ രസീത് കാണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനു മുമ്പേ ഇവര്‍ മടങ്ങിയെന്ന് അധികൃതര്‍ പറഞ്ഞു.

Top