Chiking
Latest News

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ വര്‍ധനവ്

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിക്കുന്നു. ഇന്ന് വിപണിയില്‍ ക്രൂഡ് ഓയില്‍  ബാരലിന്  57.38 രൂപയാണ് വില.

ചൈന യുഎസ് വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിനായുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതാണ് എണ്ണവില ഉയരാനുളള കാരണമായി ചൂണ്ടിക്കാട്ടുന്നത്. യുഎസ് ചൈന ചര്‍ച്ചകളെ തുടര്‍ന്ന് വ്യാപാര യുദ്ധത്തിന് അയവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം ബാരലിന് ശരാശരി 62.50 ഡോളറാകും ക്രൂഡ് ഓയിലിന്റെ വിലയെന്നാണ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ വിലയിരുത്തല്‍.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണലഭ്യതയിലുണ്ടാകുന്ന കുറവും വില ഉയരുന്നതിന് കാരണമായി.

Top