Chiking
Latest News

ഹര്‍ത്താല്‍ അക്രമത്തിലെ നഷ്ടം; സെന്‍കുമാറിനും കെ.എസ്.രാധാകൃഷ്ണനുമടക്കം നോട്ടീസ്

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവന്തപുരം: ശബരിമല യുവതീ പ്രവേശത്തെത്തുടര്‍ന്ന് നടത്തിയ ഹര്‍ത്താലിലുണ്ടായ അക്രമങ്ങളിലെ നഷ്ടം കര്‍മസമിതി നേതാക്കളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജിയില്‍ ടി.പി.സെന്‍കുമാര്‍, കെ.എസ്.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഹര്‍ത്താലിലെ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നിര്‍ണയിക്കാനും വിതരണം ചെയ്യാനുമായി ക്ലെയിം കമീഷണറെ നിയമിക്കാന്‍ ഉത്തരവിടണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ച് തൃശൂര്‍ സ്വദേശി ടി. എന്‍ മുകുന്ദനാണ് കോടതിയെ സമീപിച്ചത്.

ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ആര്‍എസ്എസ് നേതാക്കളായ കെ പി ശശികല, എസ് ജെ ആര്‍ കുമാര്‍, കെ എസ് രാധാകൃഷ്ണന്‍, ഡോ. ടി പി സെന്‍കുമാര്‍, ഗോവിന്ദ് ഭരതന്‍, ബിജെപി, പി ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, പി കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, പി ഇ ബി മേനോന്‍ എന്നിവരാണ് ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍.

ബി.ജെ.പി, ഹിന്ദു ഐക്യ വേദി, ശബരിമല കര്‍മ സമിതി, ആര്‍.എസ്.എസ് എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലില്‍ പൊതുമുതലും വ്യാപകമായി നശിപ്പിച്ചിരുന്നു.

നിയമവാഴ്ച തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായാണ് ഹര്‍ത്താലും ആക്രമണങ്ങളും നടത്തിതെന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയത്.

Top