Chiking
Latest News

മൈക് പോംപിയോയുടെ അറബ് സന്ദര്‍ശനം: നാളെ തുടക്കം

Web Desk
Indian Telegram Android App Indian Telegram IOS App

വാഷിങ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ അറബ് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. സൗദി അറേബ്യ, ഖത്തര്‍ തുടങ്ങി എട്ടു രാജ്യങ്ങളാണ് പോംപിയോ സന്ദര്‍ശിക്കുന്നത്. സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചതിനെത്തുടര്‍ന്നാണ് സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനം.

സിറിയയില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ സാവകാശം പിന്‍വലിക്കുമെന്ന യു.എസ് പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനം. രാജ്യാന്തരതലത്തില്‍ ട്രംപിനെതിരെ ഏറെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് സ്റ്റേറ്റ് സെക്രട്ടറി അറബ് രാജ്യങ്ങളിലേക്കെത്തുന്നത്.

ജോര്‍ദാന്‍, ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ, ഖത്തര്‍, സൌദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലെ ഭരണാധികാരികളുമായും വിവിധ വകുപ്പ് മേധാവിമാരുമായും പോംപിയോ കൂടിക്കാഴ്ച നടത്തും. ഈ മാസം എട്ടു മുതല്‍ പതിനഞ്ചുവരെയാകും സന്ദര്‍ശനം.

Top