Chiking
Latest News

അലോക് വര്‍മ്മയെ സിബിഐ ഡയറക്ടറായി വീണ്ടും നിയമിച്ചത് തിരിച്ചടിയല്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ആലോക് വര്‍മയെ വീണ്ടും സിബിെഎ ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചത് സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. സി.ബി.ഐയുടെ കെട്ടുറപ്പ് സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഇടപെട്ടത്. സി.വി.സിയുടെ ശുപാര്‍ശ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

എന്നാൽ വിധി കേന്ദ്രസർക്കാരിന് ഏറ്റ കനത്ത ആഘാതമായാണ് കണക്കാക്കപ്പെടുന്നത്. ഒക്ടോബർ ഇരുപത്തിമൂന്നിന് അർധരാത്രിയിൽ അസാധാരണ നടപടിയിലൂടെ ആലോക് വർമ്മയെ മാറ്റിയ നടപടിയാണ് പരമോന്നത കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റീസ് അവധിയിലായതിനാൽ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ആണ് വിധി വായിച്ചത്. സിബിഐ ഡയറക്ടറെ മാറ്റണമെങ്കിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉള്ള മൂന്നംഗ ഉന്നതതലസമിതിയുടെ അനുമതി അനിവാര്യമാണെന്ന ആലോക് വര്‍മയുടെ വാദം മൂന്നംഗബെഞ്ച് അംഗീകരിച്ചു. കുറഞ്ഞത് രണ്ട് വർഷമെങ്കിലും സിബിഐ ഡയറക്ടർക്ക് പ്രവർത്തന കാലാവധി നൽകണമെന്ന വിനീത് നാരായൻ കേസിലെ വിധിയും കോടതി ചൂണ്ടിക്കാട്ടി.

ആലോക് വർമയ്ക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട സി.വി.സി അന്വേഷണറിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ ഉന്നതതലസമിതി പരിഗണിക്കണം. അതുവരെ നയപരമായ തീരുമാനം എടുക്കുന്നതിൽ നിന്ന് ആലോക് വർമയെ കോടതി വിലക്കി.

സി.ബി.ഐ. ഡയറക്ടറുടെ ഭരണസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നടത്തിയത്. കേന്ദ്രത്തില്‍ ഇനി ആരു ഭരണത്തില്‍വന്നാലും സി.ബി.ഐ. ഡയറക്ടറെ രണ്ടുവര്‍ഷത്തിനുള്ളില്‍ മാറ്റാന്‍ മുതിരില്ല.  ഡയറക്ടറെ മാറ്റാന്‍ ഉന്നതതലസമിതിയുടെ അനുമതി അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. 1997ല്‍ വിനീത് നാരായണ്‍ കേസിലെ വിധിയില്‍ സി.ബി.ഐ. ഡയറക്ടറുടെ കാലാവധി സുപ്രീംകോടതി രണ്ടുവര്‍മായി നിശ്ചിയിട്ടുണ്ട്.

Top