Chiking
Latest News

യുവതീപ്രവേശനം; എതിര്‍പ്പ് ശക്തം; ഇനി ശബരിമലയില്‍ എത്തുന്ന യുവതികളുടെ സുരക്ഷ പ്രയാസകരമാകുമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: മകരവിളക്കിന് വീണ്ടും ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ സുരക്ഷയൊരുക്കുന്നത് കൂടുതല്‍ പ്രയാസകരമായി മാറുമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍. ബിന്ദുവും കനകദുര്‍ഗയും സാന്നിധാനത്ത് ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണിത്. ശബരിമലയില്‍ നിലവില്‍ യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ കൂടുതല്‍ സജ്ജരായി നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

അതേസമയം ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി യുവതികള്‍ മല കയറിയ സംഭവത്തില്‍ രഹസ്യ അജന്‍ഡയുണ്ടായിരുന്നോ എന്ന് ചോദിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ വിശ്വാസികളാണോ എന്നും എന്തെങ്കിലും തെളിയിക്കാനായാണോ അവര്‍ അവിടെ വന്നതെന്നും ഹൈക്കോടതി ചോദിച്ചു. ഇവര്‍ വിശ്വാസികളാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ഇക്കാര്യത്തില്‍ വിശദമായ വിശദീകരണം രേഖമൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എല്ലാ വിവരങ്ങളും പേപ്പറില്‍ കാണണമെന്നായിരുന്നു എജിയോടുള്ള ഹൈക്കാടതിയുടെ വാക്കാലുള്ള പരാമര്‍ശം.

Top