Chiking
Latest News

മലേഷ്യയില്‍ രാജാവിന് പകരക്കാരന്‍; തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കം

Web Desk
Indian Telegram Android App Indian Telegram IOS App

ക്വാലലംപൂര്‍:  മലേഷ്യയില്‍ സ്ഥാനമൊഴിഞ്ഞ സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ രാജാവിനു പകരക്കാരനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ക്ക് തുടങ്ങി. വിവിധ പ്രവിശ്യകളുടെ തലവന്‍മാര്‍ തീരുമാനിക്കുന്നതിനായി ഒത്തുചേര്‍ന്നു. വടക്കന്‍ പ്രവിശ്യയായ പെരക്കിലെ സുല്‍ത്താന്‍ നസ്‌റിന്‍ ഷാ ആണ് താല്‍ക്കാലികമായി പദവി വഹിക്കുന്നത്. പുതിയ രാജാവിനെ വൈകാതെ തിരഞ്ഞെടുക്കും.

നവംബര്‍ മുതല്‍ ചികില്‍സാര്‍ഥം അവധിയിലായിരുന്ന സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ (49), റഷ്യന്‍ സൗന്ദര്യറാണിയും റിയാലിറ്റി ഷോ താരവുമായ ഒക്‌സാന വിവോഡിനയെ (25) വിവാഹം ചെയ്തതിനു പിന്നാലെയാണു സ്ഥാനമൊഴിഞ്ഞതെന്നു റിപ്പോര്‍ട്ടുകളുണ്ട്.

ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ നേരത്തേ പുറത്തു വന്നിരുന്നു. 2015 ലെ മിസ് മോസ്‌കോ ആയ ഒക്‌സാന, ഇസ്‌ലാം മതം സ്വീകരിച്ചതായും പറയുന്നു. എന്നാല്‍ വാര്‍ത്തയോടു രാജകുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. 3 വര്‍ഷം കാലാവധി ശേഷിക്കെയാണു രാജാവ് സ്ഥാനമൊഴിഞ്ഞത്.

Top