Chiking
Latest News

മെക്‌സിക്കന്‍ മതില്‍; നിലപാടിലുറച്ച് ട്രംപ്

Web Desk
Indian Telegram Android App Indian Telegram IOS App

വാഷിങ്ടണ്‍: മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന നിലപാടിലുറച്ച് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഡെമോക്രാറ്റുകളുടെ വാശിയാണ് മതില്‍ നിര്‍മാണത്തിന് വിലങ്ങുതടിയാവുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി.

ഓവല്‍ ഓഫിസില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകവെയാണ് പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍ ധനകാര്യബില്‍ പാസായില്ലെങ്കില്‍ രാജ്യത്ത് അടിന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന മുന്‍ തീരുമാനത്തില്‍ നിന്ന് പ്രസിഡന്റ് പിന്നോട്ട് പോയി. അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റവും അതിനെ തുടര്‍ന്നുണ്ടാവുന്ന സുരക്ഷാപ്രശ്‌നങ്ങളും വര്‍ധിച്ചുവരികയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Top