Chiking
Latest News

രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനം: അരലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് എഐസിസി സെക്രട്ടറി

Web Desk
Indian Telegram Android App Indian Telegram IOS App

ദുബൈ: മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ദുബൈ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 11ന് വൈകീട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുഖ്യാതിഥിയാവും. അരലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നും സമ്മേളനം വിജയിപ്പിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും എഐസിസി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് അറിയിച്ചു.ഐഒസി ചെയര്‍മാന്‍ സാം പിത്രോദ അധ്യക്ഷത വഹിക്കും.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐഒസി) നേതൃത്വത്തില്‍ ഇന്‍കാസ്, കെഎംസിസി എന്നിവയുടെ സഹകരണത്തോടയാണ് പരിപാടികള്‍. ഐഒസി സെക്രട്ടറി ഡോ.ആരതി കൃഷ്ണ, യുഎഇ കെഎംസിസി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ഇന്‍കാസ് പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരില്‍ എന്നിവരും വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ഗാന്ധി എത്തുന്നത്. 12ന് അബുദാബിയില്‍ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കും. ഇന്ത്യ എന്ന ആശയത്തെപ്പറ്റിയാവും 11ന് രാഹുല്‍ പ്രഭാഷണം നടത്തുക. യുഎഇ ഇന്ത്യ ബന്ധം അടിസ്ഥാനമാക്കിയുള്ള കലാപരിപാടികളും അരങ്ങേറും. നൂറോളം കലാകാരന്മാര്‍ അണിനിരക്കും. വൈകീട്ട് മൂന്ന് മുതലാണ് ഇതാരംഭിക്കുക. പ്രവേശനം സൗജന്യമാണ്. ദുബൈയില്‍ ലേബര്‍ ക്യാംപു സന്ദര്‍ശിക്കാനും വിദ്യാര്‍ഥികളുമായി സംവദിക്കാനും പരിപാടിയുണ്ട്. അബുദാബിയില്‍ ഐബിപിസിയുടെ നേതൃത്വത്തില്‍ വ്യവസായ പ്രമുഖന്മാരുടെ സമ്മേളനത്തിലും പങ്കെടുക്കും. യുഎഇ ഭരണാധികാരികളുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിക്കുന്നുണ്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല. 2019ല്‍ രാഹുലിന്റെ ആദ്യവിദേശ യാത്രാപരിപാടിയാണിത്.

രാഹുലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ വെബ്‌സൈറ്റില്‍ 72 മണിക്കൂറിനുള്ളില്‍ 15000 പേര്‍ റജിസ്റ്റര്‍ ചെയ്തതായി ഹിമാന്‍ഷുദാസ് വെളിപ്പെടുത്തി. വന്‍ ജനപങ്കാളിത്തം ഉണ്ടാകുമെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ എമിറേറ്റുകളില്‍ നിന്നും സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ളവരുടെ പ്രാതിനിധ്യം ഉണ്ടാകും. പ്രവാസി പ്രശ്‌നങ്ങള്‍ അവതരിപ്പിക്കും സന്ദര്‍ശന വേളയില്‍ വിവിധ രംഗത്തുള്ള ആളുകളുമായി ആശയവിനിമയം നടത്തുന്ന രാഹുല്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സമ്മേളനത്തിലെ പ്രസംഗത്തിലും ഇക്കാര്യം പരാമര്‍ശിക്കും.

ഷാര്‍ജ -0505390496,0507473126, 05053448115

അബുദാബി -0557978796, 0506711437

ദുബായ്- 0506756693, 0545007806,0504282782

അജ്മാന്‍ -0557025722, 0507698381,0507077243

അല്‍ഐന്‍- 0564647313, 0505834422

ഫുജൈറ- 0506705591,0507799499,0503939733

ഉമ്മല്‍ഖുവൈന്‍- 0529134569,05055761195, 0502345857

റാസല്‍ഖൈമ- 0558332166

Top