Chiking
Latest News

ഹെക്ടര്‍ ഇന്ത്യയിലേക്ക്; എംജി മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യവാഹനം

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് പ്രവേശനം കാത്തിരിക്കുന്ന എം ജി മോട്ടേഴ്‌സിന്റെ ആദ്യവാഹനം പ്രഖ്യാപിച്ചു. എസ്‌യുവി മോഡലായ ഹെക്ടറിലൂടെയായിരിക്കും എംജിയുടെ ഇന്ത്യാ പ്രവേശനമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

1930കളില്‍ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സ് ഉപയോഗിച്ചിരുന്ന റോയല്‍ ഹെക്ടര്‍ ബൈപ്ലെയിനിന്റെ പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എംജി ഇന്ത്യയിലെത്തിക്കുന്ന ആദ്യ എസ്‌യുവിക്ക് ഹെക്ടര്‍ എന്ന പേര് നല്‍കിയിരിക്കുന്നത്.

ഹെക്ടര്‍ ഇന്ത്യയിലെ പരീക്ഷണയോട്ടം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. പരീക്ഷണവേളയില്‍ പലതവണ ഈ വാഹനം ക്യാമറയില്‍ കുടുങ്ങുകയും ചെയ്തു. എന്നാല്‍, വാഹനത്തിന്റെ പേര് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്നിരുന്നത്.

എംജി ഹെക്ടര്‍ ഇന്ത്യയില്‍ ടാറ്റ ഹാരിയര്‍, ജീപ്പ് കോംപസ്, ഹ്യുണ്ടായി ടൂസോണ്‍ തുടങ്ങിയ വാഹനങ്ങളുമായായിരിക്കും ഏറ്റുമുട്ടേണ്ടിവരിക. ഈ വാഹനത്തിന് 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ട്.

170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും 160 പിഎസ് പവര്‍ ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട് .

ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ ഉടമസ്ഥതയിലുള്ള കമ്പനിയാണ് മോറിസ് ഗാരേജസ്.

അടുത്ത വര്‍ഷം പകുതിയോടെ ഈ കമ്പനിയുടെ പ്രവര്‍ത്തനം ഇന്ത്യയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Top