Chiking
Latest News

എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ചവരില്‍ എന്‍ജിഒ യൂണിയന്‍ നേതാക്കളും

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: പൊതുപണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ബ്രാഞ്ചിന് നേരെ ആക്രമണം നടത്തിയവരില്‍ എന്‍ജിഒ യൂണിയന്‍ നേതാക്കളും. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും ജി എസ് ടി വകുപ്പ് കരമന കമ്മീഷണര്‍ ഓഫീസ് ഇന്‍സ്‌പെക്ടറുമായ സുരേഷ് ബാബു, ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

എസ്ബിഐ ട്രഷറി ബ്രാഞ്ചില്‍ മാനേജറുടെ ക്യാബിനില്‍ കയറി മേശയും കമ്പ്യൂട്ടറും ഫോണുകളും തകര്‍ത്തു. സെക്രട്ടേറിയറ്റിന് സമീപമാണ് എസ്ബിഐ ട്രഷറി ബഞ്ച് പ്രവര്‍ത്തിക്കുന്നത്. പതിനഞ്ചോളം വരുന്ന അക്രമികള്‍ ബാങ്കിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.

പൊതുമുതല്‍ നശിപ്പിച്ചതിന് അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

ഈ ബ്രാഞ്ചിന്റെ പ്രധാന വാതിലിനോട് ചേര്‍ന്നാണ് സംയുക്ത ട്രേഡ് യൂണിയന്റെ സമരപ്പന്തല്‍. ബാങ്ക് അധികൃതര്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ല എന്ന് പൊലീസ് പറയുന്നു.

Top